Health Benefits Of Gooseberry| ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് ശീലമാക്കൂ; രോഗങ്ങളോട് വിട പറയാം

Web Desk   | Asianet News
Published : Nov 13, 2021, 03:01 PM ISTUpdated : Nov 13, 2021, 03:03 PM IST

ധാരാളം പോഷക​ഗുണങ്ങൾ നെല്ലിക്കയിൽ അടങ്ങിയിരിക്കുന്നു. വൈറ്റമിൻ സി, ഇരുമ്പ്, കാൽസ്യം എന്നിവയുടെ സമ്പന്നമായ സ്രോതസ്സാണ് നെല്ലിക്ക. ഇതിലെ വിറ്റാമിൻ സി രോഗപ്രതിരോധ സംവിധാനത്തെ ശക്തമാക്കാനും ചർമ്മത്തെ ആരോഗ്യകരമാക്കാനും സഹായിക്കുന്നു. 

PREV
16
Health Benefits Of Gooseberry| ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് ശീലമാക്കൂ; രോഗങ്ങളോട് വിട പറയാം
gooseberry

നെല്ലിക്കയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ വയറുനിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കുന്നു. നെല്ലിക്കയിലെ ആൽക്കലൈൻ സംയുക്തം ശരീരത്തെ ശുദ്ധീകരിക്കാനും ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്താനും സഹായിക്കുന്നു. 

26
goose berry

ആരോഗ്യകരമായ കുടലും ദഹനവ്യവസ്ഥയ്ക്കും ഫലപ്രദമായ ശരീരഭാരം കുറയ്ക്കാനും നെല്ലിക്ക ഫലപ്രദമാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഫലപ്രദമായി നിയന്ത്രിക്കുന്ന ക്രോമിയം നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും, അങ്ങനെ പ്രമേഹം തടയാനും സഹായിക്കുന്നു.

36
eye health

നെല്ലിക്കയിലെ കരോട്ടിൻ കാഴ്ചശക്തി മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കണ്ണുകളുടെ ചുവപ്പ്, ചൊറിച്ചിൽ, നനവ് എന്നിവ തടയാനും നെല്ലിക്കയ്ക്ക് കഴിയും.
 

46
gooseberry

നെല്ലിക്കയിലെ ദൈനംദിന ഉപഭോഗം കണ്ണിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ബന്ധപ്പെട്ടിരിക്കുന്നു. നെല്ലിക്കയിൽ വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷന്റെ സാധ്യത കുറയ്ക്കുന്നു.

56
immune

നെല്ലിക്കയിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. മാത്രമല്ല ഇതിലെ ശക്തമായ ആന്റിഓക്‌സിഡന്റ് ഓക്‌സിഡേഷൻ തടയാനും കോശത്തെ സംരക്ഷിക്കാനും സഹായിക്കും.

66
hair care

നെല്ലിക്കയിൽ ധാരാളം അവശ്യ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് നര കുറയ്ക്കുകയും താരൻ തടയുകയും  ചെയ്യുന്നു.

click me!

Recommended Stories