കൊഴുപ്പുള്ള എല്ലാ ഭക്ഷണവും ഒഴിവാക്കേണ്ടതുണ്ടോ? ഡയറ്റിലുള്‍പ്പെടുത്തേണ്ട ഏഴ് ഭക്ഷണങ്ങള്‍...

Web Desk   | others
Published : Oct 20, 2021, 03:23 PM IST

പൊതുവേ കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ ( Fatty foods ) ആരോഗ്യത്തിന് നല്ലതല്ലെന്നുള്ള വയ്പുണ്ട്. ഇത് ഒരു പരിധി വരെ ശരി തന്നെയാണ്. കൊഴുപ്പ് അമിതമായി അടങ്ങിയ ഭക്ഷണം പതിവാക്കുമ്പോള്‍ കൊളസ്‌ട്രോള്‍  (Cholesterol ) കൂടാന്‍ സാധ്യതയുണ്ട്.  എന്നാല്‍ ശരീരത്തിന് ആവശ്യമായ കൊഴുപ്പുകളും ഉണ്ട്. ഇവയും അകറ്റിനിര്‍ത്തിയാല്‍ അത് ആരോഗ്യത്തെ ദോഷകരമായാണ് ബാധിക്കുക. അത്തരത്തില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളെയാണ് ഇനി പരിചയപ്പെടുത്തുന്നത്.

PREV
17
കൊഴുപ്പുള്ള എല്ലാ ഭക്ഷണവും ഒഴിവാക്കേണ്ടതുണ്ടോ? ഡയറ്റിലുള്‍പ്പെടുത്തേണ്ട ഏഴ് ഭക്ഷണങ്ങള്‍...

 

വാള്‍നട്ട്‌സ്: ഒമേഗ 3 ഫാറ്റി ആസിഡുകളാല്‍ സമ്പന്നമാണ് വാള്‍നട്ട്‌സ്. ഇത് തലച്ചോറിനും ഹൃദയത്തിനും ഏറെ ഗുണം ചെയ്യുന്നു.
 

 

27

 

അവക്കാഡോ: മിക്കവരും കഴിക്കാന്‍ താല്‍പര്യപ്പെടാത്തൊരു പഴമാണിത്. എന്നാല്‍ ഇതിലെ ആരോഗ്യകരമായ കൊഴുപ്പ് കൊളസ്‌ട്രോളിനെ തന്നെ നിയന്ത്രിക്കാന്‍ സഹായകമാണ്.
 

 

37

 

എള്ള്: മുമ്പ് വീടുകളില്‍ മിക്കപ്പോഴും കണ്ടുവന്നിരുന്നൊരു ഭക്ഷണപദാര്‍ത്ഥമാണ് എള്ള്. ഇതും ഒമേഗ 3 ഫാറ്റി ആസിഡുകളുടെ കലവറയാണ്.
 

 

47

 

നെയ്: നെയ് കഴിക്കുന്നത് ശരീരത്തില്‍ കൊളസ്‌ട്രോള്‍ കൂട്ടുമെന്ന് വിശ്വസിക്കുന്നവര്‍ ഇപ്പോഴും നിരവധിയാണ്. എന്നാല്‍ ദിവസവും ഓരോ സ്പൂണ്‍ നെയ് കഴിക്കുന്നത് ശരീരത്തിന് ഗുണകരമാവുകയാണ് ചെയ്യുക. എന്നാല്‍ ഇത് അമിതമാകാതെ സൂക്ഷിക്കുകയും വേണം.
 

 

57

 

കൊഴുപ്പടങ്ങിയ മത്സ്യങ്ങള്‍: നോണ്‍ വെജിറ്റേറിയന്‍ ഡയറ്റാണ് പിന്തുടരുന്നതെങ്കില്‍ സാല്‍മണ്‍, ചൂര, ആറ്റുമത്സ്യം പോലുള്ളവ ധാരാളമായി കഴിക്കാവുന്നതാണ്. ഇവയെല്ലാം ആരോഗ്യകരമായ കൊഴുപ്പിനാല്‍ സമ്പന്നമാണ്. 

 

67

 

ചീസ്: നെയ്യിന്റെ കാര്യം പറഞ്ഞ പോലെ തന്നെ മിക്കവരും പേടിച്ച് ഒഴിവാക്കുന്ന ഒന്നാണ് ചീസും. എന്നാല്‍ മിതമായ രീതിയിലാണെങ്കില്‍ ചീസ് ആരോഗ്യകരമായ ഭക്ഷണമാണ്. വൈറ്റമിന്‍ ബി 12, ഫോസ്ഫറസ്, സെലീനിയം, കാത്സ്യം എന്നിങ്ങനെ പല ഘടകങ്ങളുടെയും സ്രോതസാണ് ചീസ്. 

 

77

 

ഡാര്‍ക് ചോക്ലേറ്റ്: ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്ന പലര്‍ക്കും ഇതിന്റെ യഥാര്‍ത്ഥ ഗുണങ്ങള്‍ അറിയില്ലെന്നതാണ് സത്യം. ആരോഗ്യകരമായ കൊഴുപ്പിന്റെ നല്ലൊരു ഉറവിടമാണ് ഡാര്‍ക് ചോക്ലേറ്റ്. 

 

click me!

Recommended Stories