മാമ്പഴം കഴിച്ചാലുള്ള ആരോ​ഗ്യ ​ഗുണങ്ങൾ ഇതൊക്കെയാണ്

First Published May 11, 2021, 9:22 PM IST

മാമ്പഴം കഴിക്കുമ്പോൾ അതിന്റെ രുചി മാത്രമേ നാം എല്ലാവരും ചിന്തിക്കാറുള്ളൂ. മാമ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാതെ പോകരുത്. 
 

മാമ്പഴം കഴിക്കുന്നത് എൽ‌ഡി‌എൽ അല്ലെങ്കിൽ മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നത്. പെക്റ്റിൻ, വിറ്റാമിൻ സി, ഫൈബർ എന്നിവയാൽ സമ്പന്നമായ മാമ്പഴം ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്നു.
undefined
വിറ്റാമിൻ എ, ഫോളേറ്റ്, വിറ്റാമിൻ ബി തുടങ്ങിയ പോഷകങ്ങൾ മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ സഹായകമാണ്.
undefined
ഇരുമ്പിന്റെ കുറവ് മൂലമാണ് വിളർച്ച ഉണ്ടാകുന്നത്. മാമ്പഴത്തിൽ അടങ്ങിയിട്ടുള്ള ഉയർന്ന ഇരുമ്പിന്റെ അളവ് വിളർച്ചയെ ചികിത്സിക്കാൻ സഹായിക്കുന്നു.
undefined
മാമ്പഴം കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. മാമ്പഴം കഴിക്കുന്നതിലൂടെ ചര്‍മ്മത്തിലെ അനാവശ്യ പാടുകളും മുഖക്കുരുവും അകറ്റാം.
undefined
ഒരു ബൗള്‍ മാമ്പഴത്തില്‍ 25 ശതമാനം വിറ്റാമിന്‍ എ അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ മാമ്പഴം കഴിക്കുന്നതിലൂടെ ശരീരത്തിന് ധാരാളം വിറ്റാമിന്‍ സി ലഭിക്കുകയും അത് കാഴ്ച ശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
undefined
മാമ്പഴത്തില്‍ ധാരാളം നാരുകളടങ്ങിയിരിക്കുന്നതിനാല്‍ ഭക്ഷണത്തിന് ശേഷം ഒരു മാമ്പഴം കഴിക്കുന്നത് ദഹനപ്രക്രിയ എളുപ്പമാക്കാൻ സഹായകമാകുന്നു.
undefined
click me!