തണുപ്പ് കാലത്ത് ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

First Published Jan 17, 2021, 2:56 PM IST

രോഗങ്ങൾ അതിവേഗം പടരാൻ സാധ്യതയുള്ള സമയമാണ് തണുപ്പ് കാലം. മനുഷ്യനിലെ രോഗപ്രതിരോധ സംവിധാനങ്ങൾ ഏറ്റവും കൂടുതൽ ദുർബലമാകുന്ന സമയമാണിത്. ഈ സമയത്ത്, നമ്മുടെ ശരീരത്തിന് പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ആവശ്യമാണ്. അതിനാൽ, ഈ തണുപ്പ്കാലത്ത് പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് ഏതൊക്കെ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണമെന്ന് അറിയാം...

കാരറ്റ്: വിറ്റാമിൻ എ സമ്പന്നമായ കാരറ്റ് ആരോഗ്യകരമായ പച്ചക്കറികളിൽ ഒന്നാണ്. ഇതിൽ കലോറി കുറവും നാരുകളാൽ സമ്പുഷ്ടവുമാണ്, ഇത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. വിറ്റാമിൻ ബി, ബീറ്റാ കരോട്ടിൻ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ കാരറ്റ് ഉൾപ്പെടുത്തുന്നത് കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഹൃദ്രോഗം തടയുക, ആരോഗ്യകരമായ ചർമ്മം, മുടി, നഖങ്ങൾ എന്നിവയ്ക്കും കാരറ്റ് ഏറെ ഉത്തമമാണ്.
undefined
ഓറഞ്ച്: വിറ്റാമിൻ സി ധാരാളമുള്ള പഴമാണ് ഓറഞ്ച്. ശരീരത്തിൽ ജലാംശം കൂട്ടുകയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യും. വിറ്റാമിൻ സി രോഗപ്രതിരോധ ശേഷി വർധിപ്പിക്കും എന്നതിനൊപ്പം ജലദോഷത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
undefined
പാലക്ക് ചീര: പച്ച ഇലക്കറികളിൽ ഇരുമ്പ്, സിങ്ക്, മഗ്നീഷ്യം, വിറ്റാമിൻ കെ, വിറ്റാമിൻ എ എന്നിവ അടങ്ങിയിട്ടുണ്ട്. ചീര കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും പേശികളെ വളർത്താനും ഊർജ്ജസ്വലത നിലനിർത്താനും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
undefined
ബീറ്റ്റൂട്ട്: ബീറ്റ്റൂട്ടിൽ ഉയർന്ന അളവിൽ വെള്ളം അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, ബി, സി എന്നിവയും പൊട്ടാസ്യം, ഇരുമ്പ്, ഫോളേറ്റ് എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും അമിതവണ്ണത്തിനും ഹൃദ്രോഗത്തിനുമുള്ള സാധ്യത കുറയ്ക്കുന്നു. ഇതുകൂടാതെ, ഇത് വെളുത്ത രക്താണുക്കളുടെ അളവ് (ഡബ്ല്യുബിസി) വർദ്ധിപ്പിക്കുന്നു.
undefined
മധുരക്കിഴങ്ങ്: പ്രോട്ടീൻ, പൊട്ടാസ്യം, കാൽസ്യം, വിറ്റാമിൻ സി എന്നിവയുടെ നല്ല ഉറവിടമാണ് മധുരക്കിഴങ്ങ്. ഇതിലെ ഡയറ്ററി ഫൈബർ വിശപ്പ് ഹോർമോണുകളുടെ അളവ് കുറയ്ക്കുകയും ദഹനം എളുപ്പമാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
undefined
click me!