തിളക്കവും മയവുമുള്ള ചര്‍മ്മത്തിന് കഴിക്കാം ഈ ഏഴ് ഭക്ഷണങ്ങള്‍...

First Published Jan 26, 2021, 9:45 PM IST

ചര്‍മ്മത്തിന്റെ ആരോഗ്യവും ഭംഗിയും നാമേവരും ആഗ്രഹിക്കുന്നതാണ്. അതിന് വളരെ പ്രാധാന്യവുമുണ്ട്. പലപ്പോഴും ജീവിതശൈലികളിലെ തെറ്റായ പ്രവണതകള്‍ തന്നെയാണ് വലിയൊരു പരിധി വരെ ചര്‍മ്മത്തെ നശിപ്പിക്കുന്നത്. ഇതിന് പരിഹാരമെന്നോണം ഡയറ്റിലും ചിലത് ശ്രദ്ധിക്കാം. അത്തരത്തില്‍ ചര്‍മ്മത്തെ മയമുള്ളതും തിളക്കമുള്ളതുമാക്കി മാറ്റാന്‍ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങളെ കുറിച്ച് അറിഞ്ഞാലോ...
 

നട്ട്‌സും സീഡ്‌സുമാണ് ഈ പട്ടികയില്‍ ആദ്യമായി വരുന്നത്. ചര്‍മ്മത്തിനാവശ്യമായ തരം കൊഴുപ്പുകളാണ് ഇവയിലടങ്ങിയിട്ടുള്ളത്.
undefined
അവക്കാഡോ കഴിക്കുന്നതും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ മെച്ചം ചെയ്യും. നേരത്തേ സൂചിപ്പിച്ചത് പോലെ ഗുണകരമായ കൊഴുപ്പിന്റേയും വൈറ്റമിനുകളുടെയുമെല്ലാം ഉറവിടമാണ് അവക്കാഡോ.
undefined
കൊഴുപ്പടങ്ങിയ മത്സ്യങ്ങളും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരം തന്നെ. ഇവയിലടങ്ങിയിരിക്കുന്ന 'ഒമേഗ- 3 ഫാറ്റി ആസിഡുകള്‍' ആണ് ചര്‍മ്മത്തെ പരിപോഷിപ്പിക്കുന്നത്.
undefined
വെളിച്ചെണ്ണ ഉപയോഗിക്കുന്നതും ചര്‍മ്മത്തെ മയപ്പെടുത്തിനിര്‍ത്താനും ഭംഗിയുള്ളതാക്കാനും സഹായിച്ചേക്കാം. എന്നാല്‍ വെളിച്ചെണ്ണ അമിതമായി കഴിക്കുന്നത് അത്ര ആരോഗ്യകരമല്ല.
undefined
മുട്ടയാണ് ഈ പട്ടികയില്‍ അടുത്തതായി വരുന്ന ഭക്ഷണം. മുട്ടയിലടങ്ങിയിരിക്കുന്ന 'സള്‍ഫര്‍', 'ലൂട്ടിന്‍' എന്നീ ഘടകങ്ങള്‍ ചര്‍മ്മത്തെ എണ്ണമയമുള്ളതാക്കി നിര്‍ത്താന്‍ സഹായിക്കുന്നു.
undefined
പാലും കട്ടത്തൈരും പതിവായി കഴിക്കുന്നതും ചര്‍മ്മത്തിന്റെ തിളക്കം വര്‍ധിപ്പിക്കാന്‍ പ്രയോജനപ്പെടും. തൈരിലടങ്ങിയിരിക്കുന്ന 'ലാക്ടിക് ആസിഡ്' ചര്‍മ്മത്തെ 'ക്ലീന്‍' ആക്കി നിര്‍ത്താന്‍ ഏറെ സഹായകമാകുന്നു.
undefined
സിട്രസ് ഫ്രൂട്ട്‌സും ചര്‍മ്മത്തെ ഭംഗിയുള്ളതും തിളക്കമുള്ളതുമാക്കി നിര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. വൈറ്റമിന്‍-സിയാല്‍ സമ്പുഷ്ടമായ പഴങ്ങളാണ് സിട്രസ് ഫ്രൂട്ടസ്.
undefined
click me!