അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന അഞ്ച് തരം ചായകള്‍

First Published Aug 1, 2020, 11:38 AM IST

കടുപ്പത്തിലൊരു ചായ മലയാളികളുടെ പതിവ് ശീലങ്ങളില്‍ ഒന്നാണ്. അതിരാവിലത്തെ ചായ കുടിയും അതിന്‍റെ കൂടെയുള്ള പത്രവായനയും രാഷ്ട്രീയംപറച്ചിലുമൊക്കെ മലയാളികള്‍ക്ക് മാത്രമുള്ളതാണെന്നും പറയേണ്ടി വരും. പറഞ്ഞുവരുന്നത് പല തരം ചായകളെക്കുറിച്ചാണ്. ചായയില്‍ നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ചായയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇന്ന് പലരെയും അലട്ടുന്ന അമിതവണ്ണം നിയന്ത്രിക്കാന്‍ പോലും ചായ സഹായിക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇവിടെയിതാ വണ്ണം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കുന്ന അഞ്ച് ചായകള്‍ പരിചയപ്പെടാം.

ഇതിനോടകം തന്നെ മലയാളികളുടെ ആരോഗ്യസംരക്ഷണത്തിന്‍റെഭാഗമായിക്കഴിഞ്ഞു ഗ്രീന്‍ ടീ. അമിതവണ്ണം കുറയ്ക്കുന്നതോടൊപ്പം ചീത്ത കൊളസ്‌ട്രോളിന്‍റെഅളവ് കുറയ്ക്കാനും ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ സഹായിക്കും.
undefined
ഭാരം കുറയ്ക്കാന്‍ ഏറെ സഹായകമാണ് ഇഞ്ചി ചായ. പ്രതിരോധശേഷി കൂട്ടാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇവ സഹായിക്കും.
undefined
മലയാളികളുടെ പ്രിയപ്പെട്ട കട്ടന്‍ചായയും വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.'പോളിഫിനോള്‍സ്' എന്നറിയപ്പെടുന്ന ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പുഷ്ടമാണ് 'ബ്ലാക്ക് ടീ'. ഇത് ദഹനപ്രവര്‍ത്തനങ്ങളെ എളുപ്പത്തിലാക്കാന്‍ ഏറെ സഹായകമാണ്. ഇതേ ഘടകം തന്നെയാണ് വണ്ണം കുറയ്ക്കാനും സഹായിക്കുന്നത്. ഒപ്പം കട്ടന്‍ ചായ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ സഹായിക്കുന്നു.
undefined
പെപ്പര്‍മിന്‍റ് ടീ ഇഷ്ടമാണോ? വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നതാണ്പെപ്പര്‍മിന്‍റ് ടീ. അതുവഴി വണ്ണം നിയന്ത്രിക്കാനും ഇവ സഹായിക്കും.
undefined
ചൈനയില്‍ വളരെയധികം പ്രചാരത്തിലുള്ള ഊലോങ് ചായ അമിതവണ്ണവും കൊളസ്‌ട്രോളും കുറയ്ക്കാനുള്ള മികച്ച ഔഷധം കൂടിയാണ്. ഓണ്‍ലൈന്‍ വഴി മാത്രമാണ് ഊലോങ് തേയില പായ്ക്കറ്റുകള്‍ ഇന്ത്യയില്‍ ലഭിക്കുന്നത്.
undefined
click me!