ഇലക്കറികള്‍ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം...

First Published Jul 22, 2020, 10:02 AM IST

ഇലക്കറികള്‍ നമ്മുടെ ആരോഗ്യത്തിന് അത്യാവശ്യമായ ഒരു ഭക്ഷണമാണ്. നമ്മുക്ക് ചുറ്റിലും ധാരാളം പോഷകസമൃദ്ധമായ ഇലവിഭവങ്ങള്‍ ഉണ്ട്. ചില ഇലക്കറികൾ പല അസുഖങ്ങൾക്കും മരുന്നായി ഉപയോഗിക്കുന്നു.

ഇന്ന് മിക്കവരിലും കണ്ടുവരുന്ന അസുഖങ്ങളാണ് ഹൃദയാഘാതം, കണ്ണിന് കാഴ്ചക്കുറവ്, പൊണ്ണത്തടി,പ്രമേഹം എന്നിവ. ഭക്ഷണത്തിൽ ഇലക്കറി ഉൾപ്പെടുത്തുന്നത് ഈ അസുഖങ്ങൾക്കെല്ലാം മികച്ചൊരു പ്രതിവിധിയാണ്.
undefined
മിക്ക ഇലക്കറികളിലും വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്.കാഴ്ച്ചയ്ക്ക്അത്യന്താപേക്ഷിതമായ വിറ്റാമിന്‍ എ വളര്‍ച്ചയിലും ബുദ്ധിവികാസത്തിലും,രോഗ പ്രതിരോധത്തിലുമെല്ലാം വളരെ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
undefined
ഇരുമ്പ് സത്തിന്റെ ഒരു പ്രധാന ഉറവിടമാണ് ഇലക്കറികള്‍. വിളര്‍ച്ച തടയാൻ മികച്ചൊരു ഭക്ഷണമാണ് ഇലക്കറികൾ.
undefined
ഇലക്കറികളില്‍ ഉള്ള ആന്റി ഓക്‌സിഡന്റുകളും നമ്മുടെ പ്രതിരോധ ശക്തിയെ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ ഇലക്കറികൾക്ക് സാധിക്കുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
undefined
പച്ചനിറത്തിലുള്ള ഇലക്കറികൾ ധാരാളം കഴിച്ചാൽ 'ഫാറ്റി ലിവർ' വരാനുള്ള സാധ്യത കുറയുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇലക്കറികളിൽ ഇനോർഗാനിക് നൈട്രേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്.‌പച്ചക്കറികൾ കഴിക്കുന്നത് കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാൻ സഹായിക്കുന്നു.
undefined
പച്ചനിറത്തിലുള്ള ഇലക്കറികൾ ധാരാളം കഴിച്ചാൽ ഫാറ്റി ലിവർ വരാനുള്ള സാധ്യത കുറയുമെന്നാണ് പഠനങ്ങൾ പറയുന്നത്.ഇലക്കറികൾ കഴിക്കുന്നത് കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാൻ സഹായിക്കുന്നു.
undefined
ഇലക്കറികൾ പാകം ചെയ്യുന്നതിന് മുമ്പ് ഇലകള്‍ ഉപ്പിട്ട വെള്ളത്തിൽ നന്നായി കഴുകിയെടുക്കുക. (അര മണിക്കൂറോളം വെള്ളത്തിൽ മുക്കിവയ്ക്കുന്നത് നല്ലതാണ്). കീടനാശിനിയുടെ അംശം കളയാനും ചെറു കീടങ്ങളെ നീക്കം ചെയ്യാനും ഇത് സഹായിക്കും.
undefined
കൂടുതല്‍ സമയം ഇലക്കറികള്‍ പാകം ചെയ്യുന്നത് അവയുടെ പോഷകങ്ങള്‍ നഷ്ടപ്പെടുന്നതിന് ഇടയാക്കും. ഇലക്കറികള്‍ പാകം ചെയ്ത വെള്ളം ഊറ്റിക്കളയരുത്.
undefined
ഇലക്കറികള്‍ ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. വീട്ടില്‍ തന്നെ ഇലക്കറികൾ കൃഷി ചെയ്യുന്നതാണ് കൂടുതൽ നല്ലത്.
undefined
പച്ച ഇലക്കറികൾ കഴിക്കുന്നത് സമ്മർദ്ദം കുറയ്ക്കുന്നതിനും ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന്അമേരിക്കൻ സ്ട്രോക്ക് അസോസിയേഷൻ വ്യക്തമാക്കുന്നു. ഇലക്കറികൾ കഴിക്കുന്നവർക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 64 ശതമാനം കുറവാണെന്നും പഠനത്തിൽ പറയുന്നു.
undefined
click me!