കൊഴുപ്പ് ഇല്ലാതാക്കി കുടവയർ കുറയ്ക്കാൻ ആറ് ഭക്ഷണങ്ങള്‍...

First Published Jul 20, 2020, 10:49 AM IST

അമിതവണ്ണം കുറയ്ക്കുക എന്നത് പലര്‍ക്കും ഒരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ആരോഗ്യകരമായ ഭക്ഷണവും പതിവായ വ്യായാമവും കൊണ്ടുമാത്രമേ കുടവയർ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും കഴിയുകയുള്ളൂ. കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഭാരം ക്രമീകരിക്കാനും സഹായിക്കുന്ന ഒന്നാണ് മുട്ട. മുട്ടയുടെ മഞ്ഞ നല്ലതാണെന്നും ചീത്തയാണെന്നും ധാരാളം വിവാദങ്ങളുണ്ട്. വെള്ളയില്‍ മഞ്ഞയേക്കാള്‍ കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. മുട്ടയുടെ മഞ്ഞക്കരുവില്‍ വിറ്റാമിനുകളും മിനറലുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഭക്ഷണമാണ് മുട്ട.
undefined
പട്ടിണി കിടക്കാതെ ഭാരം കുറയ്ക്കാൻ ഉള്ള എളുപ്പമാർഗം ഭക്ഷണത്തിൽ നാരുകൾ ധാരാളമായി ഉൾപ്പെടുത്തുക എന്നതാണ്. ഭക്ഷ്യനാരുകൾ ദഹനം മെച്ചപ്പെടുത്തുന്നതോടൊപ്പം ഏറെ നേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യും. കുടവയറ്കുറയ്ക്കാന്‍ നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ സാധിക്കുമെന്ന് പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്.
undefined
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഒന്നാണ് ഏത്തപ്പഴം. പൊട്ടാസ്യം, കാത്സ്യം എന്നിവ ധാരാളമടങ്ങിയ ഏത്തപ്പഴം രക്തസമ്മര്‍ദം കുറയ്ക്കാനും നല്ലതാണ്. ഏത്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് എനര്‍ജി നല്‍കുക മാത്രമല്ല ശാരീരികക്ഷമത വർധിപ്പിക്കുകയും ചെയ്യും. ഇത് അധിക കാലറി കത്തിച്ചു കളയും. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ എത്തപ്പഴം കഴിച്ചാല്‍ വിശപ്പ്‌ ശമിക്കും ഒപ്പം വയര്‍ നിറയുകയും ചെയ്യും. ഏത്തപ്പഴം ഡയറ്റില്‍ ഉൾപ്പെടുത്തിയ ശേഷം വ്യായാമം ചെയ്യുന്നവര്‍ക്ക് ഇതിലെ പൊട്ടാസ്യം മസ്സിലുകള്‍ ബലപ്പെടുത്താന്‍ സഹായിക്കും.
undefined
കുറഞ്ഞ കലോറിയും കൂടുതല്‍ പോഷകഗുണങ്ങളുമുള്ള ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ചീര, കാബേജ്...തുടങ്ങിയവയെല്ലാം വിറ്റാമിനുകളുടെയും മിനറലുകളുടെയും ആന്റി ഓക്‌സിഡന്റുകളുടെയും കലവറയാണ്. ഇവ പെട്ടെന്ന് വിശപ്പ് മാറ്റി അമിത ഭക്ഷണം കഴിക്കുന്നത്ഒഴിവാക്കാനും സഹായിക്കും.
undefined
ആന്‍റിഓക്‌സിഡന്റുകളുടെയും മിനറലുകളുടെയും കലവറയാണ് നട്‌സും സീഡുകളും. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ വാള്‍നട്‌സ്, ആല്‍മണ്ട്, പീനട്‌സ്, പംപ്കിന്‍ സീഡ്, ചിയ സീഡ് എന്നിവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
undefined
ഗോതമ്പ്, ഒട്‌സ്, ബാര്‍ലി തുടങ്ങിയ മുഴുധാന്യങ്ങളും കുടവയറും അമിതവണ്ണവും കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. നാരുകള്‍, പ്രോട്ടീന്‍, മിനറല്‍സ്, ആന്റി ഓക്‌സിഡന്റ്‌സ് എന്നിവയാല്‍സമൃദ്ധമാണ് ഇവ.വിശപ്പ് അകറ്റി, അമിതമായി ഭക്ഷണം കഴിക്കാനുള്ള തോന്നല്‍ ഒഴിവാക്കാന്‍ ഇവ സഹായിക്കും.
undefined
click me!