
ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് രസം. ധാരാളം ചേരുവകൾ ചേർത്ത് തയ്യാറാക്കുന്ന രസത്തിന് നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്. രസത്തിൽ അടങ്ങിയിട്ടുള്ള പുളിയുടെ സത്ത്, മഞ്ഞൾ, കുരുമുളക്, കടുക്, ജീരകം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ സാന്നിധ്യം രസത്തെ ഏറ്റവും പോഷകസാന്ദ്രതയുള്ള ഭക്ഷണങ്ങളിൽ ഒന്നാക്കി മാറ്റുന്നു.
പ്രോട്ടീനുകൾ, വൈറ്റമിനുകൾ, ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് രസം. നിയാസിൻ, വൈറ്റമിൻ എ, സി, ഫോളിക് ആസിഡ്, തയാമിൻ എന്നിവ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള കുരുമുളകിന്റെ ഉപയോഗം ദഹനത്തെ എളുപ്പമാക്കാൻ സഹായിക്കുന്നു. വീട്ടിൽ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന പത്ത് രസങ്ങൾ പരിചയപ്പെടാം.
വളരെ കുറഞ്ഞ സമയം കൊണ്ട് എളുപ്പം തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ് തക്കാളി രസം. ഇത് ശരീരഭാരം കുറയ്ക്കാൻ നല്ലൊരു ഭക്ഷണമാണ്. കാരണം തക്കാളിയിൽ കലോറി കുറവാണ്. ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു. തക്കാളി, പുളി, മസാലകൾ (കുരുമുളക്, ജീരകം, കായം), വെളുത്തുള്ളി, കടുക്, കറിവേപ്പില എന്നിവ ചേർത്ത് ഉണ്ടാക്കുന്ന തക്കാളി രസം വിവിധ ദഹനപ്രശ്നങ്ങൾ അകറ്റും.
കുരുമുളക് രസമാണ് മറ്റൊന്ന്. ശരീരഭാരം കുറയ്ക്കാൻ ആരോഗ്യകരവും രുചികരവുമായ വിഭവമാണ് കുരുമുളക് രസം. കുരുമുളക് മെറ്റബോളിസം വേഗത്തിലാക്കാനും കൂടുതൽ കലോറി നീക്കം ചെയ്യാനും സഹായിക്കുന്നു, അതിനാൽ ഈ രസം ദൈനംദിന ഭക്ഷണത്തിൽ ചേർക്കുന്നത് വളരെയധികം ഗുണം ചെയ്യും.
ജീരകവും മല്ലിയിലയും ചേർത്ത് തയ്യാറാക്കുന്ന മല്ലിയില രസം ദഹനശേഷി വർദ്ധിപ്പിക്കും. ദഹനം മെച്ചപ്പെടുത്താനും, മെറ്റബോളിസം വർദ്ധിപ്പിക്കാനും, അധിക ഭാരം കുറയ്ക്കാനും ഇത് സഹായിച്ചേക്കാം.
ഏറെ വ്യത്യസ്തമായ മറ്റൊരു രസമാണ് ബീറ്റ്റൂട്ട് രസം. ഏറെ പോഷകഗുണമുള്ളതാണ് ബീറ്റ്റൂട്ട് രസം.
നാരങ്ങ രസം മറ്റൊരു രസം. ചൂട് ചോറിനൊപ്പം നാരങ്ങാ രസം ഏറെ രുചികരമാണ്. നാരങ്ങാനീരിന്റെ സുഗന്ധം ഉന്മേഷദായകമാക്കുന്നു. മാത്രമല്ല ഈ കാലാവസ്ഥയിൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
പെെനാപ്പിൾ രസം ഏറെ രുചികരവും പുതുമുള്ളതുമാണ്. പഴുത്ത പൈനാപ്പിൾ കഷ്ണങ്ങൾ, പുളി, കുരുമുളക്, ജീരകം, തക്കാളി, അല്പം വേവിച്ച പരിപ്പ് എന്നിവ ചേർത്ത് ഇത് ഉണ്ടാക്കുന്നു.
മുരിങ്ങ ഇല കൊണ്ട് തയ്യാറാക്കുന്ന രസമാണ് മുരിങ്ങയില രസം. അതിൽ മുരിങ്ങ ചാറിൽ പുളി ചേർത്ത് താളിക്കുക. തുടർന്ന് കറിവേപ്പില, കടുക്, ചുവന്ന മുളക് എന്നിവ ചേർത്ത് എണ്ണയിൽ വറുത്തെടുക്കുക.
ചീര വെള്ളം, പുളി കുഴമ്പ്, കടുക്, കറിവേപ്പില എന്നിവ ചേർത്ത് യോജിപ്പിക്കുക. ചീരയിൽ അവശ്യ ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. കൂടാതെ, കലോറി കുറവുമാണ്. ഇത് ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ സഹായകമാണ്.
വെളുത്തുള്ളി രസവും ഏറെ നല്ലതാണ്. തക്കാളി, രസം പൊടി എന്നിവയ്‌ക്കൊപ്പം അരിഞ്ഞ വെളുത്തുള്ളിയും ഉപയോഗിക്കുന്നു. വെളുത്തുള്ളിയിൽ അലിസിൻ എന്ന പദാർത്ഥം അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു, മാത്രമല്ല ശരീരഭാരം കുറയ്ക്കാനും ഇത് ഗുണം ചെയ്യും.