ഉലുവയിട്ട വെള്ളം കുടിക്കുന്നത് പതിവാക്കൂ, അറിയാം ഗുണങ്ങള്‍

Published : Oct 16, 2025, 03:41 PM IST

ഫൈബറിനാല്‍ സമ്പന്നമാണ് ഉലുവ. കൂടാതെ ഇവയില്‍ വിറ്റാമിന്‍ എ, സി തുടങ്ങിയവയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിരിക്കുന്നു. ഉലുവയിട്ട വെള്ളം കുടിക്കുന്നത് പതിവാക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

PREV
18
ഉലുവയിട്ട വെള്ളം കുടിക്കുന്നത് പതിവാക്കൂ, അറിയാം ഗുണങ്ങള്‍

ഉലുവയിട്ട വെള്ളം കുടിക്കുന്നത് പതിവാക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

28
1. ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കാന്‍

ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ കുതിര്‍ത്ത വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

38
2. ദഹനം

നാരുകള്‍ അടങ്ങിയ ഉലുവ കുതിര്‍ത്ത വെള്ളം കുടിക്കുന്നത് മലബന്ധം അകറ്റാനും ദഹനപ്രശ്നങ്ങള്‍ അകറ്റാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

48
3. ചീത്ത കൊളസ്ട്രോള്‍

ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

58
4. രോഗ പ്രതിരോധശേഷി

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഉലുവ വെള്ളം കുടിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

68
5. വണ്ണം കുറയ്ക്കാന്‍

ഫൈബറിനാല്‍ സമ്പന്നമായതിനാല്‍ ഉലുവ വെള്ളം കുടിക്കുന്നത് വയറിലെ കൊഴുപ്പിനെ പുറംതള്ളാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

78
6. ചര്‍മ്മം

ആന്‍റി ബാക്ടീരിയൽ, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഉലുവ വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

88
ശ്രദ്ധിക്കുക:

നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.

Read more Photos on
click me!

Recommended Stories