രാത്രി മുരിങ്ങയില വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍

Published : Nov 25, 2025, 07:25 PM IST

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് മുരിങ്ങയ്ക്കയും മുരിങ്ങയിലയും. ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ് ഇവ. വിറ്റാമിൻ എ, സി, ഇ, ബി6, പ്രോട്ടീൻ, കാത്സ്യം, അയേണ്‍, ഇരുമ്പ് തുടങ്ങിയ അവശ്യ പോഷകങ്ങളും ഇവയില്‍ അടങ്ങിയിരിക്കുന്നു.

PREV
110
രാത്രി മുരിങ്ങയില വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍

മുരിങ്ങയില വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍:

210
ദഹനം

ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുരിങ്ങയില സഹായിക്കും. രാത്രി മുരിങ്ങയില വെള്ളം കുടിക്കുന്നത് രാവിലത്തെ മലബന്ധത്തെ തടയാന്‍ ഗുണം ചെയ്യും.

310
ഊര്‍ജം

അയേണ്‍, വിറ്റാമിന്‍ സി തുടങ്ങിയവ അടങ്ങിയ മുരിങ്ങയില വെള്ളം കുടിക്കുന്നത് ശരീരത്തിന് ഊര്‍ജം പകരാനും സഹായിക്കും.

410
പ്രമേഹം

നാരുകളും അമിനോ ആസിഡുകളും അടങ്ങിയ മുരിങ്ങയില വെള്ളം ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.

510
സന്ധിവാതം

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ മുരിങ്ങയിലയിട്ട വെള്ളം പതിവായി കുടിക്കുന്നത് സന്ധിവാതത്തെ തടയാന്‍ സഹായിക്കും.

610
എല്ലുകളുടെ ആരോഗ്യം

എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാത്സ്യം, ഫോസ്ഫറസ് എന്നിവയും മുരിങ്ങയിലയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

710
രോഗ പ്രതിരോധശേഷി

വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ രോഗ പ്രതിരോധശേഷി കൂട്ടാനും മുരിങ്ങയില വെള്ളം കുടിക്കുന്നത് നല്ലതാണ്.

810
ചര്‍മ്മം

വിറ്റാമിന്‍ സി അടങ്ങിയ മുരിങ്ങയില വെള്ളം ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

910
തലമുടി

വിറ്റാമിനുകളും പ്രോട്ടീനും അടങ്ങിയ മുരിങ്ങയില വെള്ളം തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

1010
ഉറക്കം

മഗ്നീഷ്യം അടങ്ങിയ മുരിങ്ങയില വെള്ളം രാത്രി കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.

Read more Photos on
click me!

Recommended Stories