രണ്ടാഴ്ചത്തേക്ക് പഞ്ചസാര ഒഴിവാക്കിയാല്‍ എന്ത് സംഭവിക്കും?

Published : Oct 18, 2025, 02:10 PM IST

അമിതമായ പഞ്ചസാരയുടെ ഉപയോഗം കലോറി വർധിപ്പിക്കുകയും അമിത വണ്ണം, പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. അതിനാല്‍ പഞ്ചസാരയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതാണ് ആരോഗ്യത്തിന് നല്ലത്.

PREV
18
രണ്ടാഴ്ചത്തേക്ക് പഞ്ചസാര ഒഴിവാക്കിയാല്‍ എന്ത് സംഭവിക്കും?

ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കിയാലുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

28
വണ്ണം കുറയ്ക്കാം

ഡയറ്റില്‍ നിന്നും പഞ്ചസാരയുടെ ഉപയോഗം ഒഴിവാക്കുന്നത് കലോറി ഉപഭോഗം കുറയ്ക്കാനും വയറും വണ്ണവും കുറയ്ക്കാനും സഹായിക്കും.

38
ചര്‍മ്മത്തെ സംരക്ഷിക്കാം

പഞ്ചസാര ഒഴിവാക്കുന്നത് ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും മുഖത്തെ പ്രായക്കൂടുതലിനെ കുറയ്ക്കാനും സഹായിക്കും.

48
ഊര്‍ജം

പഞ്ചസാര ഒഴിവാക്കുന്നത് നിങ്ങളുടെ ഊര്‍ജനില നിലനിര്‍ത്താനും ക്ഷീണം അകറ്റാനും സഹായിക്കും.

58
രക്തത്തിലെ പഞ്ചസാരയുടെ അളവ്

പഞ്ചസാര ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും. ഇതിലൂടെ പ്രമേഹ സാധ്യതയെ നിയന്ത്രിക്കാനും കഴിയും. 

68
ഹൃദ്രോഗ സാധ്യത കുറയ്ക്കാം

പഞ്ചസാരയുടെ ഉപയോഗം ഒഴിവാക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദ്രോഗ സാധ്യതയെ കുറയ്ക്കാനും സഹായിക്കും.

78
ഫാറ്റി ലിവര്‍ സാധ്യത കുറയ്ക്കാം

ഫാറ്റി ലിവര്‍ സാധ്യത കുറയ്ക്കാനും പ‍ഞ്ചസാരയുടെ ഉപയോഗം ഒഴിവാക്കുക.

88
മാനസികാരോഗ്യം, നല്ല ഉറക്കം

പഞ്ചസാരയുടെ ഉപയോഗം ഒഴിവാക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.

Read more Photos on
click me!

Recommended Stories