മറഡോണ, ചിലര്‍ക്ക് ദൈവം! ചിലര്‍ക്ക് ചെകുത്താന്‍; അര്‍ജന്റീന സമ്മാനിച്ച ഫുട്‌ബോള്‍ മാന്ത്രികന് 60 തികയുമ്പോള്‍

First Published Oct 30, 2020, 2:44 PM IST

അര്‍ജന്റീന ലോകത്തിന് സമ്മാനിച്ച ഇതിഹാസ ഫുട്‌ബോള്‍ താരം ഡീഗോ മറഡോണയുടെ 60 പിറന്നാളാണിന്ന്. ഫുട്‌ബോള്‍ ലോകം കണ്ട എക്കാലത്തേയും മികച്ച താരത്തെ എത്ര വര്‍ണിച്ചാലാണ് മതിയാവുക..? എത്ര വാക്കുകള്‍ കടം കൊള്ളേണ്ടിവരും എഴുത്തുകാരന്..? ഇക്കണ്ട വാക്കുകള്‍ മതിയാവില്ല. അത്രത്തോളം, ഒരു ജനതയ്ക്ക് പ്രചോദനം നല്‍കിയിട്ടുണ്ട് മറഡോണ. അദ്ദേഹത്തിന് അറുപത് തികയുന്ന വേളയില്‍ ഫുട്‌ബോള്‍ ആരാധരന്‍ നിര്‍മല്‍ റാം എഴുതിയ ലേഖനം വായിക്കാം....  

1986 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍-മൈതാനത്തിന്റെ ഇടത് വശത്ത് നിന്ന് ബോക്‌സിലേക്ക് പന്തുമായി മുന്നേറുന്ന ഡീഗോ മറഡോണക്ക് തിരിച്ച് കിട്ടുന്ന പന്ത് അല്‍പം ഉയര്‍ന്നിട്ടാണ്. ഇംഗ്ലീഷ് ഗോളി പീറ്റര്‍ ഷില്‍ട്ടണെ മറികടന്ന് ഹെഡ് ചെയ്യാനാകില്ലെന്ന് ഉറപ്പുള്ള ഒരഞ്ചടി അഞ്ചിഞ്ച് കാരന്‍ ചാട്ടത്തിനിടയില്‍ കൈകൊണ്ട് പന്തിനെ വലയിലേക്ക് യാത്രയയക്കുന്നുണ്ട്..
undefined
റഫറി ഗോള്‍ അനുവദിക്കുന്നുണ്ട്..!കാണികള്‍ ആ ഗോള്‍സ്‌കോററെ തെറി വിളിയോട് കൂടിയാണ് പിന്നീട് എതിരേറ്റ് കൊണ്ടിരിക്കുന്നത്.. 'ചെകുത്താന്റെ സമ്മാനമേ' എന്ന് തുടങ്ങുന്ന അലറിവിളികളില്‍ അയാളെ പ്രകോപിപ്പിക്കാന്‍ കിണഞ്ഞ് ശ്രമിക്കുന്നുണ്ട്..നിമിഷങ്ങള്‍ക്കിപ്പുറം മൈതാന മദ്ധ്യത്ത് നിന്ന് കിട്ടുന്ന പന്തുമായി വലത് വിംഗിലൂടെ റണ്ണിന് തുടക്കമിടുന്ന ഡിയാഗോ ആ തെറിവിളികള്‍ക്ക് കാത് കൊടുക്കാതെ ഒന്നൊന്നായി കടമ്പകള്‍ കടന്ന് കുതിക്കുന്നുണ്ട്. സ്വാഭാവിക അനായാസതയോടെ അഞ്ച് എതിര്‍ നിര താരങ്ങളെ മറികടക്കുന്ന ഡിയാഗോ പീറ്റര്‍ ഷില്‍റ്റനേയും തനിക്ക് മാത്രം സാധ്യമായ ബോഡി ഫെയ്ന്റിംഗ് ഡിസീവിംഗ് ലൂടെ വലത്തോട്ട് പറഞ്ഞ് വിട്ട് ഇടത്തോട്ട് പന്തിനെ ക്ഷണിച്ച് കൊണ്ട് ഷോട്ടിന് തയ്യാറെടുക്കുന്നുണ്ട്.. ഗോള്‍..!
undefined
അല്‍പ നേരം മുമ്പ് അയാളുടെ രക്തത്തിനായി അലറിവിളിച്ചവര്‍ക്ക് തന്റെ മാന്ത്രികതയില്‍ നിന്ന് മാത്രം ഭൂജാതമായ മനോഹാരിത പകരം വിളമ്പി അയാള്‍ ദൈവ പുത്രനാകുന്നുണ്ട്.. മറഡോണ ജീവിത കാലം മുഴുവന്‍ ഈ ദ്വന്ദ വ്യക്തിത്വം പേറുന്നുണ്ട്.. അയാളെ സ്‌നേഹിക്കുന്നവര്‍ക്ക് മാത്രം അയാള്‍ ദൈവവും ദൈവപുത്രനുമാകുന്നു. അയാളെ ഇഷ്ടപ്പെടാനാകാത്തവര്‍ക്ക് അയാള്‍ ലൂസിഫറും യൂദാസുമാകുന്നു..!ഏത് ഒരു ലാറ്റിനമേരിക്കന്‍ ഫൂട്‌ബോളര്‍ക്കും പറയാനുണ്ടാകുന്ന ജീവ ചരിത്രം മാത്രമാണ് മറഡോണക്കും അയാളുടെ കൗമാരം വരെ പറയാനുള്ളത്..അതേ... കൗമാരം വരെ മാത്രം.! ബിയോണ്ട് ദാറ്റ് അയാളത് തിരുത്തി കുറിക്കുന്നുണ്ട്..ലോകത്തിനി മറ്റാര്‍ക്കും മറഡോണയെ അനുസ്മരിപ്പിക്കാനാകില്ലെന്ന് ഉറപ്പുള്ള ജീവിതമാണ് അയാള്‍ ജീവിച്ച് കൊണ്ടിരിക്കുന്നത് എന്നത് കൊണ്ട് തന്നെ..
undefined
ലീഡറും ക്യാപ്റ്റനും തമ്മിലെന്ത് വ്യത്യാസമാണുള്ളത് എന്നൊരാള്‍ ചോദിക്കുകയാണെങ്കില്‍.. മറഡോണയെ നിങ്ങള്‍ക്ക് കാണിച്ച് കൊടുക്കാം.. ഒരു ആം ബാന്റും അയാള്‍ക്കാവശ്യമില്ലായിരുന്നു.. മൈതാന മദ്ധ്യത്ത് മറഡോണയുടെ ബൂട്ട് പതിയുന്ന നിമിഷം തൊട്ട് ലീഡര്‍ഷിപ്പ് അയാളില്‍ വന്ന് ചേരുകയാണ് ജസ്റ്റ് ലൈക് ഹിസ് ഫൂട്‌ബോള്‍.. ഇന്‍ബില്‍റ്റ് ആണത്.. ഇന്‍സ്-പൈരിംഗ് ആണത്.. ദാറ്റ്സ് ഹൗ മറഡോണ ഫംഗ്ഷന്‍സ്..ദാറ്റ്സ് ഹൗ ലീഡര്‍ഷിപ്പ് ഫംഗ്ഷന്‍സ്..
undefined
ഒന്നാമന്മാരുടെ നിരയിലെ ഒന്നാമനല്ല അയാള്‍..തീര്‍ത്തും പിന്നാമ്പുറതേക്ക് മാറ്റി നിര്‍ത്തിയ നേപിള്‍സിനെ ഇറ്റാലിയന്‍ ഫൂട്‌ബോള്‍ ഭൂപടത്തില്‍ മാര്‍ക്ക് ചെയ്യുന്നത് ഡിയാഗോ അര്‍മ്മാന്റോ മറഡോണയാണ്..!ജസ്റ്റ് ലൈക് ഐ മെന്‍ഷന്‍ഡ് എബൗ.. ദാറ്റ്സ് ഹൗ മറഡോണ ഫംഗ്ഷന്‍സ്.. ദാറ്റ്സ് ദ് ഓണ്‍ലി വേ മറഡോണ ഫംഗ്ഷന്‍സ്.. പോട്രാ ബി ജി എം..മറ്റു പല വമ്പന്മാരേയും നിരാശരാക്കി നേപിള്‍സില്‍ വന്നിറങ്ങുന്ന മറഡോണയെ കുറിച്ച് പറഞ്ഞില്ലേ..? അത് തന്നെയാണ് അയാളുടെ രാഷ്ട്രീയവും..അത് മാത്രമാണയാളുടെ രാഷ്ട്രീയം..!
undefined
ഒരുദാഹരണം പറയാന്‍.. 1987 ലെ വത്തിക്കാന്‍ സന്ദര്‍ശനത്തിനിടയില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുമായുള്ള സംസാരത്തിനിടയില്‍ കുട്ടികളുടെ ദാരിദ്രനിര്‍മ്മാര്‍ജ്ജനത്തെ കുറിച്ച് സംസാരിച്ച് നിര്‍ത്തിയ മാര്‍പ്പാപ്പയോട് മറഡോണ ചോദിക്കുന്നതിങ്ങനെയാണ്..'ശരിക്കും നിങ്ങള്‍ കുട്ടികളുടെ വെല്‍ഫെയര്‍ ആഗ്രഹിക്കുന്നുണ്ടോ..ഉണ്ടെങ്കില്‍ സ്വര്‍ണ്ണം പതിപ്പിച്ച മേല്‍ക്കുരകളാല്‍ സമ്പന്നമായ ഈ വസതി എനിക്ക് കാണേണ്ടി വരില്ലായിരുന്നു..ഊരി വില്‍ക്കരുതോ...അതെല്ലാം.. എന്നിട്ട് കുട്ടികള്‍ക്കായി ആ പണമുപയോഗിച്ച് കൂടെ?' എന്ന്..
undefined
ചെകുത്താന്റെ സന്താനമേ എന്ന വിളി അയാളുടെ കാതുകള്‍ക്ക് സ്വന്തമാകുന്നുണ്ട് പിന്നെയും.. മറഡോണ അങ്ങെനെയാണ്. അതിലയാള്‍ ഡോസേജ് തീരെ കുറക്കാന്‍ ശ്രമിക്കുന്നില്ല.. ചെ ഗുവേര യെ കയ്യില്‍ പച്ചകുത്തി ആ കയ്യുയര്‍ത്തി കൊണ്ട് തന്നെയാണ് നിങ്ങളെ അയാള്‍ അഭിസംബോധന ചെയ്യുക..അയാളങ്ങെനയാണ്.. അല്ലെങ്കിലയാള്‍ അര്‍ജ്ജന്റീനയുടെ പത്തം നമ്പര്‍ ഫൂട്‌ബോളര്‍ മാത്രമായി ചുരുങ്ങിയേനേ..
undefined
ജോര്‍ജ്ജ് ബുഷിനെ തള്ളിപറയുന്ന ബരാക് ഒബാമയെ ചേര്‍ത്ത് നിര്‍ത്തുന്ന..ഇങ്ങ് കേരളത്തില്‍ വന്ന് വിജയേട്ടനൊപ്പം പന്ത് തട്ടുന്ന..നിങ്ങളിപ്പോഴും നന്നായി തന്നെ പന്തിനെ തഴുകുന്നുവെന്ന് വിജയേട്ടനോട് കുശലം പറയുന്ന ഡിയാഗോ അര്‍മാന്റോ മറഡണോ യാകാന്‍ അയാള്‍ക്ക് കഴിയുന്നത് അത് കൊണ്ട് കൂടിയല്ലേ..? ഒരു ഇരുപത്തി മൂന്ന് കാരന്‍ അച്ഛനോട് ചോദിക്കുന്നുണ്ട്.. ഡിയാഗോ മറഡോണ ഒന്നാമനാണോ.?അല്ലേല്‍ അയാള്‍ക്ക് മുമ്പിലാരൊക്കെയുണ്ട്..?
undefined
ക്രൈഫിനെ കണ്ട, സിദാനെ കടന്ന് വന്ന, സാവിയേയും റൊണാള്‍ഡോയേയും ആസ്വദിച്ച, ലിയോ യേയും ക്രിസ്റ്റ്യാനോയേയും കണ്ട് കൊണ്ടിരിക്കുന്ന ഒരമ്പത്തിയേഴുകാരന്‍ മകനോട് മറുപടി പറയുന്നതിങ്ങനെയാണ്.. 'മറഡോണ നീ പറഞ്ഞ ആര്‍ക്കും പിറകിലല്ല.. എന്നാല്‍ അവരേക്കാള്‍ മുമ്പിലാകുന്ന പലതും അയാള്‍ക്ക് മാത്രം സ്വന്തമായിരുന്നു..'ഉത്തരം ആശയക്കുഴപ്പുമുണ്ടാക്കിയെന്നത് നേരാണ്. യൂടൂബില്‍ അയാളുടെ വീഡിയോ ബൈറ്റ്സ് കണ്ട് തീര്‍ക്കും വരെ..അയാളെ അറിയാനെടുക്കുന്ന സമയം വരെ..
undefined
ഹി ഈസ് ദ് ബെസ്റ്റ്..! ടില്‍ നൗ.. അയാളെ മറികടക്കാനാകുന്ന ഒരാളും ഫുട്‌ബോള്‍ കളിച്ച് തീര്‍ത്തിട്ടില്ല??..! പെലെ രാജാവായിരുന്നെങ്കില്‍ ഡിസ്റ്റെഫാനോ ചക്രവര്‍ത്തിയായിരുന്നെങ്കില്‍ ദൈവം മറഡോണ തന്നെ.. ഡിയാഗോ ദൈവമല്ല.. ദൈവത്തിനോട് പോലും കലഹിക്കുന്ന.. ദൈവത്തിനെ പോലും പ്രതിഭ കൊണ്ട് വെല്ലുവിളിച്ച മനുഷ്യപുത്രനാകുന്നു..!ദാറ്റ്സ് വാട്ട് മറഡോണ..ദാറ്റ്സ് വേര്‍ ഡിയാഗോ അര്‍മാന്റോ മറഡാണ ഫിറ്റ്സ് ഇന്‍..ഹാപ്പി ബര്‍ത്ത് ഡേ.. തലൈവാ?...
undefined
click me!