സെക്സ് വീഡിയോ പുറത്തുവിടുമെന്ന് ബ്ലാക്ക്മെയില്‍ ചെയ്യുന്നു; പരാതിയുമായി അര്‍ജന്‍റീന മുന്‍ സൂപ്പര്‍താരം

First Published May 14, 2020, 11:05 PM IST

ബ്യൂണസ് ഐറിസ്: അര്‍ജന്‍റീന ദേശീയ താരമായിരുന്ന എസ്‌ക്വേയ്ല്‍ ലാവേസിക്കെതിരെ സെക്സ് വീഡിയോകള്‍ കാട്ടി ബ്ലാക്ക്മെയിലിംഗ്. താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്. 35 കാരനായ ലാവേസി ബ്ലാക്ക്മെയിലിംഗിന് വിധേയനാകുന്നതായി ചൂണ്ടികാട്ടി പരാതി നല്‍കിയതായി അര്‍ജന്‍റീന നിയമവൃത്തങ്ങള്‍ അറിയിച്ചെന്ന് അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അയ്യായിരം ഡോളര്‍ നല്‍കിയില്ലെങ്കില്‍ ഇന്‍റര്‍നെറ്റിലൂടെ സെക്സ് വീഡിയോകള്‍ പുറത്തുവിടുമെന്ന ഭീഷണി ഉണ്ടെന്നാണ് ലാവേസിയുടെ പരാതി. കരീബിയന്‍ ഐലന്‍ഡിലാണ് താരം ഇപ്പോഴുള്ളത്. അര്‍ജന്‍റീന കൊവിഡിനെതിരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ലാവേസിക്ക് തിരിച്ച് നാട്ടിലെത്താനായിട്ടില്ല. താരത്തിന് വേണ്ടി അഭിഭാഷകനാണ് പരാതി നല്‍കിയത്. ബ്രസീലിയന്‍ മോഡലും നടിയുമായ നതാലിയ ബോര്‍ഗസിനൊപ്പമാണ് ലാവേസി ഉള്ളത്. നതാലിയക്കും ഭീഷണി സന്ദേശങ്ങളെത്തുന്നതായി പരാതിയില്‍ പറയുന്നു.

അര്‍ജന്‍റീന ദേശീയ താരമായിരുന്ന എസ്‌ക്വേയ്ല്‍ ലാവേസിക്കെതിരെ സെക്സ് വീഡിയോകള്‍ കാട്ടി ബ്ലാക്ക്മെയിലിംഗ്
undefined
താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്
undefined
35 കാരനായ ലാവേസി ബ്ലാക്ക്മെയിലിംഗിന് വിധേയനാകുന്നതായി ചൂണ്ടികാട്ടി പരാതി നല്‍കിയതായി അര്‍ജന്‍റീന നിയമവൃത്തങ്ങള്‍ അറിയിച്ചെന്ന് അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
undefined
അയ്യായിരം ഡോളര്‍ നല്‍കിയില്ലെങ്കില്‍ ഇന്‍റര്‍നെറ്റിലൂടെ സെക്സ് വീഡിയോകള്‍ പുറത്തുവിടുമെന്ന ഭീഷണി ഉണ്ടെന്നാണ് ലാവേസിയുടെ പരാതി. കരീബിയന്‍ ഐലന്‍ഡിലാണ് താരം ഇപ്പോഴുള്ളത്
undefined
അര്‍ജന്‍റീന കൊവിഡിനെതിരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ലാവേസിക്ക് തിരിച്ച് നാട്ടിലെത്താനായിട്ടില്ല. താരത്തിന് വേണ്ടി അഭിഭാഷകനാണ് പരാതി നല്‍കിയത്
undefined
ബ്രസീലിയന്‍ മോഡലും നടിയുമായ നതാലിയ ബോര്‍ഗസിനൊപ്പമാണ് ലാവേസി ഉള്ളത്
undefined
നതാലിയക്കും ഭീഷണി സന്ദേശങ്ങളെത്തുന്നതായി പരാതിയില്‍ പറയുന്നു
undefined
അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമില്‍ അംഗമായിരുന്ന ലാവേസി ഇക്കഴിഞ്ഞ ഡിസംബറിലാണ് വിരമിച്ചത്
undefined
അര്‍ജന്റീന ക്ലബ്ബ് സാന്‍ ലോറെന്‍സോയിലൂടെയാണ് താരം പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്
undefined
സാന്‍ ലോറെന്‍സോയില്‍നിന്നും നാപ്പോളിയിലെത്തിയതോടെയാണ് ലാവേസി ഫുട്ബോള്‍ ലോകത്ത് ശ്രദ്ധേയനായത്
undefined
2016 ന് ശേഷം ഫ്രഞ്ച് ടീം പിഎസ്ജി കുപ്പായത്തിലാണ് താരം പന്തുതട്ടിയത്
undefined
ചൈനീസ് ക്ലബ്ബ് ഹെബേയ് ചൈന ഫോര്‍ച്യൂണിലൂടെയായിരുന്നു താരം കരിയര്‍ അവസാനിപ്പിച്ചത്
undefined
അര്‍ജന്റീനയ്ക്കായി 51 മത്സരങ്ങളില്‍ ജഴ്‌സിയണിഞ്ഞ താരം 9 ഗോളുകളും നേടിയിട്ടുണ്ട്
undefined
2014 ലോകകപ്പ് ഫൈനലില്‍ ടീം ജര്‍മനിയോട് പരാജയപ്പെട്ടപ്പോള്‍ ലാവേസി ടീമിലുണ്ടായിരുന്നു
undefined
പിന്നീട് ദേശീയ ടീമില്‍ സാന്നിധ്യം നഷ്ടമായി
undefined
undefined
undefined
undefined
undefined
undefined
undefined
click me!