യൂറോയില്‍ ഇനി മരണപ്പോര്; പ്രീ ക്വാര്‍ട്ടര്‍ ടീമുകളുടെ ചരിത്രമിങ്ങനെ

First Published Jun 25, 2021, 12:09 PM IST

യൂറോകപ്പില്‍ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് നാളെ തുടക്കമാവും. നോക്കൗട്ട് റൗണ്ടില്‍ വമ്പന്‍ പോരാട്ടങ്ങളാണ് ഫുട്‌ബോള്‍ പ്രേമികളെ കാത്തിരിക്കുന്നത്. തോല്‍ക്കുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങാം. ജയിക്കുന്നവര്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്. നാളെ വെയ്ല്‍സ്, ഡെന്‍മാര്‍ക്ക് മത്സരത്തോടെയാണ് നോക്കൗട്ട് റൗണ്ടിന് തുടക്കമാവുക. മത്സരം രാത്രി ഒന്‍പതരയ്ക്ക്. ഇറ്റലി രാത്രി പന്ത്രണ്ടരയ്ക്ക് ഓസ്ട്രിയയെ നേരിടും. 

നെതര്‍ലന്‍ഡ്‌സിന് ഞായറാഴ്ച ചെക് റിപ്പബ്ലിക്കാണ് എതിരാളികള്‍. ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരയ ബെല്‍ജിയം രാത്രി 12.30ന് നിലവിലെ ചാംപ്യന്‍മാരായ പോര്‍ച്ചുഗലുമായി ഏറ്റുമുട്ടും. സ്‌പെയ്ന്‍ തിങ്കളാഴ്ച രാത്രി 9.30ന് ഒന്‍പതരയ്ക്ക് ക്രോയേഷ്യയെ നേരിടുമ്പോള്‍ ലോകചാംപ്യന്‍മാരായ ഫ്രാന്‍സ് രാത്രി 12.30ന് സ്വിറ്റ്‌സര്‍ലന്‍ഡുമായി ഏറ്റുമുട്ടും. ചൊവ്വാഴ്ച രാത്രി 9.30ന് ഇംഗ്ലണ്ട്- ജര്‍മ്മനി വമ്പന്‍ പോരാട്ടം. രാത്രി 12.30ന് അവസാന പ്രീക്വാര്‍ട്ടറില്‍ സ്വീഡന്‍ ഉക്രൈനെ നേരിടും. പ്രീ ക്വാര്‍ട്ടര്‍ കളിക്കുന്ന ടീമുകളുടെ ചരിത്രം നോക്കാം


ഓസ്ട്രിയ

ചരിത്രനേട്ടത്തിന്റെ തിളക്കവുമായാണ് ഓസ്ട്രിയ പ്രീക്വാര്‍ട്ടറില്‍ ഇറ്റലിയെ നേരിടാനിറങ്ങുന്നത്. ഡേവിഡ് അലാബയുടെ ഓസ്ട്രിയ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടുന്നത് ആദ്യമായി. 1954ന് ശേഷം ആദ്യമായാണ് ഓസ്ട്രിയന്‍ ടീം ഒരു ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ഘട്ടം കടക്കുന്നതും. 

ബെല്‍ജിയം

ബെല്‍ജിയത്തിന്റെ സുവര്‍ണ തലമുറ ഫിഫ റാങ്കിംഗിലെ ഒന്നാംസ്ഥാനക്കാര്‍ എന്ന പെരുമയോടെയാണ് കിരീടത്തിനായി പൊരുതുന്നത്. 1980ല്‍ റണ്ണേഴ്‌സ് അപ്പായതാണ് തോല്‍വി അറിയാതെ കുതിക്കുന്ന ബെല്‍ജിയത്തിന്റെ ഏറ്റവും മികച്ച നേട്ടം. കഴിഞ്ഞ യൂറോകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ വെയ്ല്‍സിനോട് തോറ്റ് പുറത്തായി.

ഓസ്ട്രിയചരിത്രനേട്ടത്തിന്റെ തിളക്കവുമായാണ് ഓസ്ട്രിയ പ്രീക്വാര്‍ട്ടറില്‍ ഇറ്റലിയെ നേരിടാനിറങ്ങുന്നത്. ഡേവിഡ് അലാബയുടെ ഓസ്ട്രിയ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടുന്നത് ആദ്യമായി. 1954ന് ശേഷം ആദ്യമായാണ് ഓസ്ട്രിയന്‍ ടീം ഒരു ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ഘട്ടം കടക്കുന്നതും.
undefined
ബെല്‍ജിയംബെല്‍ജിയത്തിന്റെ സുവര്‍ണ തലമുറ ഫിഫ റാങ്കിംഗിലെ ഒന്നാംസ്ഥാനക്കാര്‍ എന്ന പെരുമയോടെയാണ് കിരീടത്തിനായി പൊരുതുന്നത്. 1980ല്‍ റണ്ണേഴ്‌സ് അപ്പായതാണ് തോല്‍വി അറിയാതെ കുതിക്കുന്ന ബെല്‍ജിയത്തിന്റെ ഏറ്റവും മികച്ച നേട്ടം. കഴിഞ്ഞ യൂറോകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ വെയ്ല്‍സിനോട് തോറ്റ് പുറത്തായി.
undefined
കൊയേഷ്യറഷ്യന്‍ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ക്രോയേഷ്യ 1996ലും 2008ലും ക്വാര്‍ട്ടര്‍വരെയെത്തി. കഴിഞ്ഞ തവണ പ്രീക്വാര്‍ട്ടറില്‍ ഒറ്റഗോളിന് പോര്‍ച്ചുഗലിനോട് തോറ്റ് മടങ്ങി.1994ല്‍ ഫിഫ റാങ്കിംഗില്‍ നൂറ്റി ഇരുപത്തിയഞ്ചാം സ്ഥാനത്തായിരുന്ന ക്രോയേഷ്യ അഞ്ചുവര്‍ഷം കൊണ്ടാണ് മൂന്നാം റാങ്കിലേക്ക് ഉയര്‍ന്നത്.
undefined
ചെക് റിപ്പബ്ലിക്കഴിഞ്ഞ യൂറോയില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ ചെക് റിപ്പബ്ലിക് 1976ല്‍, കിരീടം നേടിയ ചെകോസ്ലാവാക്യയയുടെ ഭാഗമായിരുന്നു. സ്വതന്ത്രരാജ്യമായതിന് ശേഷമുള്ള ഏഴ് യൂറോകപ്പിനും യോഗ്യത നേടിയാ ടീമാണ് ചെക് റിപ്പബ്ലിക്.
undefined
ഡെന്‍മാര്‍ക്ക്1992ലെ ചാംപ്യന്‍മാരായ ഡെന്‍മാര്‍ക്ക് കഴിഞ്ഞ യൂറോകപ്പിന് യോഗ്യത നേടിയില്ല. 1992ല്‍ യൂറോകപ്പിന് യോഗ്യത നേടിയ ടീമായിരുന്നില്ല ഡെന്‍മാര്‍ക്ക്. യുവേഫ യൂഗോസ്ലാവിയയെ ഒഴിവാക്കിയപ്പോള്‍ കിക്കോഫിന് പത്ത് ദിവസം മുന്‍പാണ് ഡെന്‍മാര്‍ക്കിനെ യൂറോകപ്പില്‍ ഉള്‍പ്പെടുത്തിയത്. ഫൈനലില്‍ ജര്‍മ്മനിയെ വീഴ്ത്തിയ ഡെന്‍മാര്‍ക്ക് ചരിത്രം കുറിക്കുകയും ചെയ്തു.
undefined
ഇംഗ്ലണ്ട്യൂറോകപ്പില്‍ ഇതുവരെ തൊടാന്‍ കഴിയാത്ത ഇംഗ്ലണ്ടിന് ആശ്വസിക്കാനുള്ളത് 1968ലെ മൂന്നാം സ്ഥാനം. കഴിഞ്ഞ യൂറോയില്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായി.
undefined
ഫ്രാന്‍സ്ലോക ചാംപ്യന്‍മാരായ ഫ്രാന്‍സ് 1984ലെയും രണ്ടായിരത്തിലേയും ചാംപ്യന്‍മാര്‍. 2016ലെ ഫൈനലില്‍ പോര്‍ച്ചുഗലിനോട് ഒറ്റഗോളിന് തോറ്റു. തുടര്‍ച്ചയായ പതിമൂന്നാം യൂറോകപ്പിനെത്തുന്ന ഫ്രാന്‍സ് 1998ല്‍ ലോക ചാംപ്യന്‍മാരായതിന് പിന്നാലെയാണ് രണ്ടായിരത്തില്‍ യൂറോപ്യന്‍ ചാംപ്യന്‍മാരായത്. 2018ല്‍ ലോകകിരീടം സ്വന്തമാക്കിയ ഫ്രാന്‍സ് ഈ ചരിത്രം ആവര്‍ത്തിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ഫുട്‌ബോള്‍ ലോകം.
undefined
ജര്‍മനികഴിഞ്ഞ യൂറോയില്‍ സെമിയില്‍ ഫ്രാന്‍സിനോട് തോറ്റ് പുറത്തായ ജര്‍മനി 1972ലും, 1980ലും, 1996ലും കിരീടംനേടിയിട്ടുണ്ട്. ലോകകപ്പും യൂറോയുമായി ജര്‍മനിയുടെ തുടര്‍ച്ചയായ ഇരുപത്തിയാറാം മേജര്‍ ടൂര്‍ണമെന്റാണിത്.
undefined
ഇറ്റലി1968ലെ ചാംപ്യന്‍മാരായ ഇറ്റലി കഴിഞ്ഞ യൂറോയില്‍ ക്വാര്‍ട്ടറില്‍ പുറത്തായി. ഷൂട്ടൗട്ടില്‍ ജര്‍മനിക്ക് മുന്നില്‍ അടിതെറ്റുകയായിരുന്നു.
undefined
നെതര്‍ലന്‍ഡ്‌സ്2016ലെ യൂറോകപ്പിന് യോഗ്യത നേടാതിരുന്ന നെതര്‍ലന്‍ഡ്‌സ് 1988ല്‍ കിരീടം നേടിയിട്ടുണ്ട്.
undefined
പോര്‍ച്ചുഗല്‍നിലവിലെ ചാംപ്യന്‍മാരായ പോര്‍ച്ചുഗല്‍ കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുമ്പോള്‍ പ്രതീക്ഷയെല്ലാം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്‍. 2019 ഒക്ടോബറിന് ശേഷംയോഗ്യതാ റൗണ്ടില്‍ ഉള്‍പ്പടെ യൂറോയില്‍ പോര്‍ച്ചുഗല്‍ തോല്‍വിയറിഞ്ഞിട്ടില്ല.
undefined
സ്‌പെയ്ന്‍1964ലും 2008ലും 2012ലും കിരീടം നേടിയ സ്‌പെയ്ന്‍ കഴിഞ്ഞ യൂറോയില്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായി. യൂറോകപ്പ് ചരിത്രത്തില്‍ കിരീടം നിലനിര്‍ത്തിയ ഏകടീമാണ് സ്‌പെയ്ന്‍.
undefined
സ്വീഡന്‍1992ല്‍ സെമിവരെ എത്തിയ സ്വീഡന്‍ കഴിഞ്ഞ യൂറോയില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ മടങ്ങി. 2016ല്‍ പ്രീക്വാര്‍ട്ടറില്‍ എത്തിയതാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഏറ്റവും മികച്ച പ്രകടനം.
undefined
ഉക്രൈന്‍യൂറോകപ്പ് നോക്കൗട്ടിലെ അരങ്ങേറ്റക്കരാണ് ഉക്രൈന്‍. 2012ലും 2016ലും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി.
undefined
വെയ്ല്‍സ്കഴിഞ്ഞ യുറോയില്‍ സെമിയിലെത്തിയതാണ് വെയ്ല്‍സിന്റെ ആത്മവിശ്വം. ടീമിന്റെ മികച്ച പ്രകടനവും ഇതുതന്നെ. ഇംഗ്ലണ്ടിനും സ്‌കോട്‌ലന്‍ഡിനും ശേഷം ചരിത്രത്തിലെ മൂന്നാമത്തെ ഫുട്‌ബോള്‍ അസോസിയേഷനാണ് വെയ്ല്‍സ്.
undefined
click me!