ആമസോണ്‍ പ്രൈം ഡേ വില്‍പന : നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത മികച്ച മൊബൈല്‍ ഓഫറുകള്‍ ഇതാണ്

First Published Jul 25, 2021, 8:05 PM IST

ആമസോണ്‍ പ്രൈം ഡേ സെയില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിച്ച് ജൂലൈ 27 ന് അവസാനിക്കും. നിലവിലുള്ള പ്രൈം അംഗങ്ങള്‍ക്കായി ആമസോണ്‍ എല്ലാ വര്‍ഷവും പ്രൈം ഡേ സെയില്‍ നടത്തുന്നു, മാത്രമല്ല പുതിയ പ്രൈം വരിക്കാരെ കണ്ടെത്തുകയുമാണ് ലക്ഷ്യം. രണ്ട് ദിവസത്തെ വില്‍പ്പനയില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഉള്‍പ്പെടെയുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് നിരവധി ഡീലുകളും ഡിസ്‌കൗണ്ടുകളും ലഭിക്കും. വില്‍പ്പനയോടനുബന്ധിച്ച് മറച്ചു വച്ചിരുന്ന വിവിധ ഓഫറുകളും ഡിസ്‌കൗണ്ടുകളും ആമസോണ്‍ ഒടുവില്‍ വെളിപ്പെടുത്തി.

ആപ്പിളിന്റെ കഴിഞ്ഞ വര്‍ഷത്തെ മുന്‍നിര ഫോണായ ഐഫോണ്‍ 11 ഇപ്പോള്‍ 47,999 രൂപയില്‍ ലഭ്യമാകും, ഇതിനു നേരത്തെ 54,900 രൂപയായിരുന്നു. 6.1 ഇഞ്ച് വലിയ ലിക്വിഡ് റെറ്റിന എച്ച്ഡി എല്‍സിഡിയും ഡ്യുവല്‍ ക്യാമറ സജ്ജീകരണവും 4 കെ വീഡിയോകള്‍ 60 എഫ്പിഎസില്‍ ചിത്രീകരിക്കാനുള്ള ശേഷിയുമുണ്ട് ഇതിന്. മൂന്നാം തലമുറ ന്യൂറല്‍ എഞ്ചിനുള്ള ആപ്പിളിന്റെ എ 13 ബയോണിക് ചിപ്പാണ് ഇത് നല്‍കുന്നത്.
undefined
ആദ്യമായി വണ്‍പ്ലസ് 9 ഡിസ്‌കൗണ്ടുമായി എത്തിയിരിക്കുന്നു. വണ്‍പ്ലസ് 9 ലെ ഡിസ്‌ക്കൗണ്ടുകള്‍ കൂപ്പണുകളുടെ രൂപത്തിലായിരിക്കും, വണ്‍പ്ലസ് മുന്‍നിര ഫോണിന് 4,000 രൂപ വരെ ഡിസ്‌ക്കൗണ്ട് ഉണ്ട്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റിനൊപ്പം 6.55 ഇഞ്ച് ഫ്‌ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേയുണ്ട്. ഹാസെല്‍ബ്ലാഡ് വികസിപ്പിച്ചെടുത്ത റിയര്‍ ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമാണ് വണ്‍പ്ലസ് 9 ല്‍ വരുന്നത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 888 പ്രോസസറാണ് ഇതിലുള്ളത്, 4500 എംഎഎച്ച് ബാറ്ററിയുണ്ട്.
undefined
വണ്‍പ്ലസ് നോര്‍ഡ് സിഇ 5 ജി 6 ജിബി റാമിലും 128 ജിബി സ്‌റ്റോറേജ് വേരിയന്റിലും ലഭ്യമാകും. ഇത് 22,999 രൂപയ്ക്ക് ലഭ്യമാണ്. വാങ്ങുന്നവര്‍ക്ക് 6 മാസം വരെ നോകോസ്റ്റ് ഇഎംഐ ഓഫര്‍ ലഭിക്കും. വണ്‍പ്ലസ് നോര്‍ഡ് സിഇ 5 ജിയില്‍ 64 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമുണ്ട്. 6.43 ഇഞ്ച് ഫ്‌ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേ, 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും ഡ്യുവല്‍ സിമ്മിനുള്ള പിന്തുണയുമുണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 750 ജി 5 ജിയില്‍ പ്രവര്‍ത്തിക്കുന്ന ഇത് 4500 എംഎഎച്ച് ബാറ്ററിയാണ്.

OnePlus nord CE

ഷവോമി 11എക്‌സ് 5ജി 6000 രൂപ കുറവില്‍ ലഭിക്കും. വില്‍പ്പന സമയത്ത് സ്മാര്‍ട്ട്‌ഫോണ്‍ 27,999 രൂപയ്ക്ക് കിട്ടും. അതിന്റെ യഥാര്‍ത്ഥ വില 33,999 രൂപയാണ്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 870 5 ജിയില്‍ പ്രവര്‍ത്തിക്കുന്ന ഇത് 6.67 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്‌പ്ലേ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റിലാണ്. 4520 എംഎഎച്ച് ഉള്ള വലിയ ബാറ്ററിയാണ് ഇതിനുള്ളത്. 33വാട്‌സ് ഫാസ്റ്റ് ചാര്‍ജറും ഉണ്ട്.

Xiaomi-Mi-11X

റിയല്‍മീ സി 11 2021 അതിന്റെ ലോഞ്ച് വിലയായ 6,999 ല്‍ നിന്ന് 6,699 രൂപയ്ക്ക് ലഭ്യമാണ്, കൂടാതെ 3 മാസത്തെ നോ കോസ്റ്റ് ഇഎംഐ ഓഫറും ലഭിക്കും. സ്മാര്‍ട്ട്‌ഫോണിന് 2 ജിബി റാമും 32 ജിബി ഇന്റേണല്‍ മെമ്മറിയുമുണ്ട്. 6.5 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയും 8 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും 5000 എംഎഎച്ച് ബാറ്ററിയും ഉണ്ട്.

realme c11

റെഡ്മി നോട്ട് 10 എസ് ലോഞ്ചിങ് വിലയില്‍ നിന്ന് 13,999 രൂപ കുറച്ചു വില്‍ക്കുന്നു. ഇതിന് 14,999 രൂപയാണ് യഥാര്‍ത്ഥ വില. വില്‍പ്പന കാലയളവില്‍ ആമസോണ്‍ പേ ബാലന്‍സായി 1,000 ക്യാഷ്ബാക്ക് നല്‍കുന്നു. 6.43 ഇഞ്ച് എഫ്എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേയും റിയര്‍ ക്വാഡ് ക്യാമറ സജ്ജീകരണവും 13 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട്. മീഡിയടെക് ഹീലിയോ ജി 95 പ്രോസസറാണ് ഇതിലുള്ളത്, 5000 എംഎഎച്ച് ബാറ്ററിയുണ്ട്.

Redmi note 10

click me!