ഈ വര്‍ഷം സ്മാര്‍ട്ട്ഫോണുകള്‍ മാറുന്നത് ഇങ്ങനെ; വരാന്‍ പോകുന്ന 11 മാറ്റങ്ങള്‍

First Published Jan 5, 2021, 6:36 PM IST

സ്മാര്‍ട്ട്ഫോണുകളാല്‍ നിയന്ത്രിതമായ ജീവിതമാണ് ഇപ്പോള്‍ പലരും നയിക്കുന്നത്. അതിനാല്‍ തന്നെ ഈ രംഗത്ത് വരുന്ന ഒരോ മാറ്റവും വളരെ ശ്രദ്ധയോടെയാണ് ലോകം നോക്കുന്നത്. 2021ല്‍ സ്മാര്‍ട്ട്ഫോണുകളില്‍ സംഭവിച്ചേക്കാവുന്ന 11 മാറ്റങ്ങളെ പരിചയപ്പെടാം.

വിലകുറഞ്ഞ ഫോര്‍ഡബിള്‍ ഫോണുകള്‍സാംസങ്ങ്, മോട്ടോ എന്നിവര്‍ കഴിഞ്ഞവര്‍ഷം ഫോര്‍ഡബിള്‍ ഫോണ്‍ ഇറക്കിയെങ്കിലും അവയുടെ വില നാം പ്രതീക്ഷിക്കുന്നതിനെക്കാള്‍ അധികമാണ്. ഈ വര്‍ഷം ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കള്‍ ഈ രംഗത്ത് ഇറങ്ങുന്നതോടെ ഇതിന്‍റെ വിലയില്‍ വലിയ മാറ്റം വന്നേക്കും.
undefined
ഡോള്‍ബി വിഷന്‍ വീഡിയോ റെക്കോഡിംഗ്ആപ്പിളിനെപ്പോലെ ആന്‍ഡ്രോയ്ഡ് ഫോണ്‍ നിര്‍മ്മാതാക്കളും ഈ വര്‍ഷം ഡോള്‍ബി വിഷന്‍ എച്ച്ഡിആര്‍ വീഡിയോ റെക്കോഡിംഗുമായി എത്തിയേക്കും.
undefined
അണ്ടര്‍ ഡിസ്പ്ലേ സെല്‍ഫി ക്യാമറഇത്തരം സെല്‍ഫി ക്യാമറകള്‍ 2021 ല്‍ സാധാരണമായേക്കും. സാംസങ്ങ് ഗൂഗിള്‍ എന്നിവര്‍ ഇത്തരം ഒരു ഉദ്യമത്തിന്‍റെ അവസാനഘട്ടത്തിലാണ്.
undefined
LiDAR ക്യാമറലൈറ്റ് ഡിറ്റക്ഷന്‍ ആന്‍റ് റേഞ്ചിംഗ് ക്യാമറ സെന്‍സര്‍ എന്നതാണ് ഇതിന്‍റെ അര്‍ത്ഥം. ഐഫോണ്‍ 12 പ്രോയുടെ പ്രധാന പ്രത്യേകതയാണ് ഇത്. ആന്‍ഡ്രോയ്ഡ് ഫോണുകളിലേക്ക് ഇത് എത്തിയേക്കും.
undefined
ചെറിയ സ്ക്രീന്‍ ഉള്ള കോംപാക്ട് സ്മാര്‍ട്ട് ഫോണുകള്‍
undefined
ബഡ്ജറ്റ് 5ജി സ്മാര്‍ട്ട് ഫോണുകള്‍5ജി സാങ്കേതികത വ്യാപകമാകുന്നതോടെ വിലകുറഞ്ഞ 5ജി ഫോണുകളും വിപണിയില്‍ എത്തും.
undefined
108 എംപി ക്യാമറ ഫോണുകള്‍ഇപ്പോള്‍ തന്നെ ഷവോമി 10 ഐ പോലുള്ള ഫോണുകള്‍ ഇത്തരം ക്യാമറയുമായി വിപണിയില്‍ എത്തിക്കുന്നുണ്ട്. ഇത് കൂടുതല്‍ വ്യാപകമാകും
undefined
കൂടുതല്‍ ഫോണുകളില്‍ 144 ഹെര്‍ട്സ് റീഫ്രഷ് റൈറ്റ്
undefined
ഫാസ്റ്റ് ചാര്‍ജിംഗ്ഫാസ്റ്റ് ചാര്‍‍ജിംഗ് 100W ലേക്ക് ഉയര്‍ന്നേക്കാം.
undefined
വലിയ ബാറ്ററി ശേഷി2020യില്‍ ഇറങ്ങിയ ആന്‍ഡ്രോയ്ഡ് ഫോണുകളുടെ ശരാശരി ബാറ്ററി ശേഷി 4000എംഎഎച്ചാണ്. ഇത് 6000 എന്ന ശരാശരിയിലേക്ക് 2021ല്‍ എത്തിയേക്കാം.
undefined
2021 ല്‍ ആന്‍ഡ്രോയ്ഡ് 11 ഒട്ടുമിക്ക ഫോണുകളുടെയും അടിസ്ഥാന ഓപ്പറേറ്റിംഗ് സിസ്റ്റമായി മാറും.
undefined
click me!