നല്ല ഫോട്ടോകൾ ക്ലിക്ക് ചെയ്യാം; ഇതാ 30000 രൂപയിൽ താഴെ വിലയുള്ള മൊബൈൽ ഫോണുകൾ

Published : Oct 27, 2025, 12:40 PM IST

സ്‍മാർട്ട്‌ഫോൺ വിപണിയിൽ ക്യാമറ ഫോണുകൾക്ക് എപ്പോഴും ആവശ്യക്കാരുണ്ട്. ആപ്പിൾ, സാംസങ്, ഷവോമി തുടങ്ങിയ മുൻനിര ബ്രാൻഡുകൾ ഫോണുകളിൽ ക്യാമറയ്ക്ക് പ്രത്യേക ശ്രദ്ധ നൽകുന്നു. എന്നാൽ നല്ല ഫോട്ടോകളും വീഡിയോകളും പകർത്താൻ വിലകൂടിയ സ്‍മാർട്ട്‌ഫോൺ വാങ്ങണം എന്നില്ല.

PREV
16
കിടിലം ക്യാമറ ഫോണുകള്‍

സ്‌മാർട്ട്‌ഫോൺ വിപണിയിൽ ഏകദേശം 30,000 രൂപയിൽ താഴെ വിലയുള്ളതും മികച്ച ക്യാമറ സവിശേഷതകളുള്ളതുമായ നിരവധി ഫോണുകൾ ഉണ്ട്. ഒപ്റ്റിക്കൽ സൂം സ്റ്റെബിലൈസേഷൻ, ടെലിഫോട്ടോ സൂം, ഉയർന്ന റെസല്യൂഷൻ തുടങ്ങിയ സവിശേഷതകൾ ഈ ഫോണുകളിൽ ഉൾപ്പെടുന്നു. ഇവയിൽ പല ഹാന്‍ഡ്‌സെറ്റുകളിലും എഐ സവിശേഷതകളും ഉൾപ്പെടുത്തിയിട്ടുണ്ട്. വിപണിയിലെ ഏറ്റവും മികച്ച ക്യാമറ ഫോണുകളായി കണക്കാക്കപ്പെടുന്നതും 30,000 രൂപയിൽ താഴെ വിലയുള്ളതുമായ ചില സ്മാർട്ട്‌ഫോണുകൾ ഇതാ.

26
വിവോ വി60ഇ 5ജി

ക്യാമറയ്ക്ക് പ്രാധാന്യം നൽകുന്ന പുതിയൊരു ഫോണാണിത്. ശ്രദ്ധേയമായ ക്യാമറയും എഐ സവിശേഷതകളും ഇതിൽ ഉൾപ്പെടുന്നു. വിവോ വി60ഇ 5ജിയിൽ 200 എംപി പ്രധാന ക്യാമറയും 8 എംപി അൾട്രാവൈഡ് ക്യാമറയും ഉൾപ്പെടുന്ന ഡ്യുവൽ റിയര്‍ ക്യാമറ സജ്ജീകരണമുണ്ട്. മികച്ച സെൽഫികൾ പകർത്തുമെന്ന് അവകാശപ്പെടുന്ന 50 എംപി എഎഫ് ക്യാമറയും വിവോ വി60ഇ 5ജി നല്‍കുന്നു. 8 ജിബി + 128 ജിബി വേരിയന്‍റിന് 29,999 രൂപ ആണ് വില.

36
റിയൽമി 15 പ്രോ 5ജി

കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങൾ പകർത്തുന്നതിനായി നിർമ്മിച്ചിരിക്കുന്നതാണ് റിയൽമി 15 പ്രോ 5ജി സ്‌മാർട്ട്‌ഫോൺ. റിയൽമി 15 പ്രോ 5ജി-യിൽ 50 എംപി സോണി ഐഎംഎക്‌സ്896 പ്രധാന ക്യാമറയും, 50 എംപി അൾട്രാവൈഡ് ക്യാമറയും ഉണ്ട്. സെൽഫികൾക്കായി 50 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിലുണ്ട്.

46
വൺപ്ലസ് നോർഡ് 5 5ജി

ഈ വർഷം ആദ്യം ലോഞ്ച് ചെയ്‌ത വൺപ്ലസ് നോർഡ് 5 5ജി സ്‍മാർട്ട്ഫോണിൽ 50 എംപി സോണി എല്‍വൈറ്റി 700 പ്രധാന ക്യാമറയും 8 എംപി അൾട്രാവൈഡ് ക്യാമറയും ഉൾപ്പെടുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണം ലഭിക്കുന്നു. ജെഎന്‍5 സെൻസറുള്ള 50 എംപി സെൽഫി ക്യാമറയും ഇതിലുണ്ട്.

56
മോട്ടോറോള എഡ്‍ജ് 60 പ്രോ 5ജി

50 എംപി പ്രധാന ക്യാമറ, 50 എംപി അൾട്രാവൈഡ് ക്യാമറ, പോർട്രെയ്റ്റുകൾ പകർത്താൻ അനുയോജ്യമായ 10 എംപി ടെലിഫോട്ടോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തോടെയാണ് മോട്ടോറോള എഡ്‍ജ് 60 പ്രോ 5ജി സ്‍മാർട്ട്‌ഫോൺ വരുന്നത്.

66
ഐക്യു നിയോ 10 5ജി

ക്യാമറയ്ക്കും പെർഫോമൻസിനും മികച്ച ബാലന്‍സിംഗ് നല്‍കുന്ന ഐക്യു നിയോ 10 5ജി മൊബൈൽ വാങ്ങുന്നത് നിങ്ങൾക്ക് പരിഗണിക്കാം. ഈ സ്‌മാർട്ട്‌ഫോണിൽ 50 എംപി സോണി ഒഐഎസ് പോർട്രെയിറ്റ് ക്യാമറയുണ്ട്, ഇത് 4കെ 60 എഫ്‌പിഎസ് വീഡിയോകൾ റെക്കോർഡ് ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Read more Photos on
click me!

Recommended Stories