Flipkart Big Saving Days sale : പോക്കോ, റിയല്‍മി, സാംസങ്ങ്, ഓപ്പോ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വന്‍ വിലക്കിഴിവ്.!

Web Desk   | Asianet News
Published : Dec 16, 2021, 04:25 AM IST

ഫ്ലിപ്പ്കാര്‍ട്ടില്‍ വീണ്ടും ഉത്സവകാലം. വന്‍ ഡിസ്‌ക്കൗണ്ടുകള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പ്രഖ്യാപിച്ചു കൊണ്ടാണ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ഇപ്പോള്‍ ഉപയോക്താക്കളെ കൈയിലെടുക്കുന്നത്. വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് കുറഞ്ഞ വിലയും എളുപ്പത്തിലുള്ള ഡെലിവറിയും ഫ്‌ലിപ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നു. ഫ്‌ലിപ്കാര്‍ട്ട് പ്ലസിനും യോഗ്യമായ ഓര്‍ഡറുകളില്‍ സാധാരണ ഉപഭോക്താക്കള്‍ക്കും ഡെലിവറി സൗജന്യമായിരിക്കും. ഫ്‌ലിപ്കാര്‍ട്ട് പ്ലസ് ഉപഭോക്താക്കള്‍ക്കായി, വര്‍ഷാവസാന വില്‍പ്പന ആരംഭിച്ചു.

PREV
16
Flipkart Big Saving Days sale : പോക്കോ, റിയല്‍മി, സാംസങ്ങ്, ഓപ്പോ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വന്‍ വിലക്കിഴിവ്.!

ബിഗ് സേവിംഗ് ഡേയ്സ് സെയിലിന്റെ ഹൈലൈറ്റ് സ്മാര്‍ട്ട്ഫോണുകള്‍ക്ക് കനത്ത വിലക്കിഴിവായിരിക്കും. ആപ്പിള്‍ ഐഫോണുകള്‍ക്ക് പുറമെ, പോക്കോ, റിയല്‍മി, സാംസങ്, ഓപ്പോ തുടങ്ങിയ ജനപ്രിയ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളില്‍ നിരവധി ഡീലുകള്‍ ഉണ്ട്. എന്നാല്‍, ഇപ്പോഴും കൃത്യമായ ഇടപാടുകള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഫ്‌ലിപ്കാര്‍ട്ട് ബിഗ് സേവിംഗ് ഡേയ്സ് സെയിലില്‍ ഡിസ്‌കൗണ്ട് ഓഫറുമായി വരുന്ന സ്മാര്‍ട്ട്ഫോണുകള്‍ ഇവയാണ്:

26
realme narzo 50i.

റിയല്‍മി നാര്‍സോ 50ഐ

റിയല്‍മി നാര്‍സോ 50ഐ 2 ജിബി റാമും 32 ജിബി സ്റ്റോറേജ് കപ്പാസിറ്റിയുമായാണ് വരുന്നത്. 6.5 ഇഞ്ച് ഡിസ്പ്ലേയുള്ള ഫോണിന് 5000 എംഎഎച്ച് ബാറ്ററിയാണ് കരുത്ത് പകരുന്നത്. 7,999 രൂപ വിലയുള്ള ഈ ഫോണിന് 'എക്കാലത്തെയും ഏറ്റവും വലിയ ഓഫര്‍' ഇത്തവണ ലഭിക്കുമെന്ന് പറയപ്പെടുന്നു.
 

36

സാംസങ്ങ് ഗ്യാലക്‌സി എഫ്12

സാംസങ്ങ് ഗ്യാലക്‌സി എഫ്12 ഒരു 48 എംപി ക്യാമറയും 6000 എംഎഎച്ച് ബാറ്ററിയുമായി വരുന്നു. 6.5 ഇഞ്ച് HD+ ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്. ഇതിന് 12,999 രൂപയാണ് വില, 11 ശതമാനത്തിലധികം ഡിസ്‌ക്കൗണ്ട് ലഭിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ഇത്തവണ ഗ്യാലക്‌സി കത്തിപ്പടരും.

46
oppo a12

ഓപ്പോ എ12

ഫ്‌ലിപ്പ്കാര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്ട്‌ഫോണുകളിലൊന്നായ, സ്‌റ്റൈലിഷും ക്ലാസിയുമായ ഓപ്പോ എ12. ഇതിന് 6.22 ഇഞ്ച് HD+ ഡിസ്‌പ്ലേയും 13 എംപി ഡ്യുവല്‍ ക്യാമറയുമുണ്ട്. 10,990 വിലയുള്ള ഈ ഫോണിന് ഏകദേശം 13 ശതമാനം വരെ കിഴിവ് ലഭിക്കാന്‍ സാധ്യതയുണ്ട്.

56
POCO M3 Pro 5G

പോക്കോ എം3 പ്രോ 5ജി

6 ജിബി റാം, പോക്കോ എം3 പ്രോ 5ജി-ക്ക് 128 ജിബി മെമ്മറി സ്റ്റോറേജ് ശേഷിയുണ്ട്, ഇത് 1 ടിബി വരെ വികസിപ്പിക്കാം. നിലവില്‍ 17,999 രൂപയാണ് ഫോണിന്റെ വില.

66

റിയല്‍മി ജിടി മാസ്റ്റര്‍ പതിപ്പ്

26,999 വിലയുള്ള റിയല്‍മി ജിടി മാസ്റ്റര്‍ എഡിഷന്‍ 6 ജിബി റാമും 128 ജിബി സ്റ്റോറേജ് കപ്പാസിറ്റിയുമായാണ് വരുന്നത്. 6.43 ഇഞ്ച് ഫുള്‍ HD+ ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഈ റിയല്‍മി ഫ്‌ലാഗ്ഷിപ്പ് ഈ വില്‍പ്പനയില്‍ മാരകമായ വിലയില്‍ വരാന്‍ സാധ്യതയുണ്ട്. എന്തായാലും ഇത്തവണ സാംസങ്ങ് ഗ്യാലക്‌സി എഫ്12 നൊപ്പം റിയല്‍മിയും തകര്‍ക്കുമെന്നുറപ്പ്.

Read more Photos on
click me!

Recommended Stories