30,000 രൂപ വരെ മുടക്കാന്‍ തയ്യാറാകുന്നവര്‍ ഏത് സ്‌മാര്‍ട്ട്‌ഫോണ്‍ തെരഞ്ഞെടുക്കണം. മിഡ്-റേഞ്ചിലെ ഏറ്റവും മികച്ച സ്‌മാര്‍ട്ട്‌ഫോണുകളില്‍ ചിലത് പരിചയപ്പെടാം.
മോട്ടോറോള എഡ്‌ജ് 70 ഫ്യൂഷന്‍ ഫോണിന്‍റെ 8 ജിബി + 128 ജിബി ബേസ് വേരിയന്‍റിന്‍റെ ലോഞ്ച് വില 26,999 രൂപയാണ്. ക്വാഡ്-കര്‍വ്‌ഡ് ഡിസ്‌പ്ലെ, 6.87-ഇഞ്ച് 1.5കെ അമോലെഡ് ഡിസ്‌പ്ലെ, സ്‌നാപ്‌ഡ്രാഗണ്‍ 7എസ് ജെന്‍ 4 ചിപ്, 7,000 എംഎഎച്ച് ബാറ്ററി, 7.9എംഎം സ്ലിം ബോഡി, ഇരട്ട റിയര്‍ ക്യാമറ എന്നിവ മോട്ടോറോള എഡ്‌ജ് 70 ഫ്യൂഷന്‍ ഫോണിന്‍റെ പ്രധാന സവിശേഷതകളാണ്.
25
2. ഓപ്പോ കെ13 ടര്‍ബോ (OPPO K13 Turbo)
ഓപ്പോ കെ13 ടര്‍ബോ 8 ജിബി + 128 ജിബി അടിസ്ഥാന വേരിയന്‍റിന്‍റെ ലോഞ്ച് വില 27,999 രൂപയായിരുന്നു. എന്നാല്‍ ഫോണിന്‍റെ വില ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. മീഡിയടെക് ഡൈമന്‍സിറ്റി 8450 ചിപ്‌സെറ്റ്, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റിലുള്ള 6.8-ഇഞ്ച് 1.5കെ അമോലെഡ് ഡിസ്‌പ്ലെ, 80 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് സഹിതമുള്ള 7,000 എംഎഎച്ച് ബാറ്ററി, 50എംപി റിയര്‍ ക്യാമറ എന്നിവയാണ് ഓപ്പോ കെ13 ടര്‍ബോയുടെ മറ്റ് പ്രത്യേകതകള്‍.
35
3. റിയല്‍മി പി4 പവര്‍ (Realme P4 Power)
8 ജിബി + 128 ജിബി അടിസ്ഥാന വേരിയന്‍റിന്‍റെ ലോഞ്ച് വില 26,999 രൂപ. 10,001 എംഎഎച്ചിന്‍റെ അതിഭീമന്‍ ബാറ്ററിയാണ് റിയല്‍മി പി4 പവറിന്‍റെ ഏറ്റവും വലിയ സവിശേഷത. 80 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനെയാണ് ഇത് പിന്തുണയ്‌ക്കുക. 6.7 ഇഞ്ച് 1.5കെ അമോലെഡ് ഡിസ്‌പ്ലെ, മീഡിയടെക് ഡൈമന്‍സിറ്റി 7400 അള്‍ട്രാ സോക് ചിപ്, 50എംപി സോണി ഒഐഎസ് ക്യാമറ എന്നിവയും റിയല്‍മി പി4 പവര്‍ 5ജിയുടെ സവിശേഷതകളാണ്.
വണ്‍പ്ലസ് നോര്‍ഡ് സിഇ 5, മോട്ടോറോള എഡ്‌ജ് 70, ഇന്‍ഫിനിക്‌സ് നോട്ട് എഡ്‌ജ്, നത്തിംഗ് ഫോണ്‍ (4a), നത്തിംഗ് ഫോണ്‍ (3a) പ്രോ, വിവോ ടി4 പ്രോ ഈ വില ശ്രേണിയില്‍ വാങ്ങാന്‍ ആളുകള്‍ക്ക് പരിഗണിക്കാനാവുന്ന സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകളാണ്.
55
5. ഫോണ്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക
മുപ്പതിനായിരം രൂപയില്‍ താഴെ വില വരുന്ന ഒരു സ്‌മാര്‍ട്ട്‌ഫോണ്‍ വാങ്ങാനാണ് നിങ്ങള്‍ പദ്ധതിയിടുന്നതെങ്കില്‍ നിങ്ങളുടെ ആവശ്യങ്ങളായിരിക്കണം ആദ്യ പരിഗണന. ആവശ്യകതകളെ ഫീച്ചറുകളുമായി തട്ടിച്ചുനോക്കി മികച്ച ഫോണ്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കുന്നതാണ് ബുദ്ധി.