ആപ്പിളിന്‍റെ എ20 പ്രോ ചിപ്പിലായിരിക്കും ഐഫോണ്‍ 18 പ്രോ തയ്യാറാക്കുക എന്നുറപ്പാണ്. ടിഎസ്എംസിയുടെ 2nm പ്രോസസറില്‍ നിര്‍മ്മിക്കുന്നു എന്ന് പറയപ്പെടുന്ന ഈ പ്രോസസര്‍ കൂടുതല്‍ മികവാര്‍ന്ന പെര്‍ഫോമന്‍സ് നല്‍കും എന്ന് അനുമാനിക്കാം.
37
ഐഫോണ്‍ 18 പ്രോയില്‍ അപ്‌ഗ്രേഡഡ് റിയര്‍ ക്യാമറ?
ഐഫോണ്‍ 18 പ്രോ ഒരു പ്രധാന ക്യാമറ അപ്‌ഗ്രേഡ‍് അവതരിപ്പിച്ചേക്കും. പ്രധാന ക്യാമറ സെന്‍സര്‍ സോണിയില്‍ നിന്ന് മാറി സാംസങ് നിര്‍മ്മിത 3 ലെയര്‍ സ്റ്റാക്ക് ആവാനാണ് സാധ്യത. ഡിഎസ്എല്‍ആറിനെ ഓര്‍മ്മിപ്പിക്കുന്ന വേരിയബിള്‍ അപേര്‍ച്വര്‍ സംവിധാനം പ്രൈമറി സെന്‍സര്‍ അവതരിപ്പിക്കുമെന്നും സൂചനയുണ്ട്. ഡെപ്‌ത് ഓഫ് ഫീല്‍ഡില്‍ കൂടുതല്‍ നിയന്ത്രണം ഇത് ഉപയോക്താക്കള്‍ക്ക് നല്‍കിയേക്കും. കൂടാതെ ലോ-ലൈറ്റ് മികവും കൂട്ടിയേക്കാം.
ഐഫോണ്‍ 18 ശ്രേണിയിലെ എല്ലാ ഫോണുകളിലും 24എംപിയുടെ അപ്‌ഗ്രേഡഡ് ക്യാമറ ഉള്‍പ്പെട്ടേക്കും എന്നും ലീക്കുകള്‍ പറയുന്നു. ക്യാമറ കണ്‍ട്രോള്‍ ബട്ടണിലും പുതുമ പ്രതീക്ഷിക്കാം. കൂടുതല്‍ മെച്ചപ്പെട്ട താപ നിയന്ത്രണത്തിനായി സ്റ്റെയ്‌ന്‍ലെസ് സ്റ്റീല്‍ വേപ്പര്‍ ചേമ്പര്‍ കൂളിംഗ് സംവിധാനം വരുമെന്നും സൂചനയുണ്ട്.