ഇന്ത്യയിലെ മിക്ക വീടുകളിലും ഏതെങ്കിലും രൂപത്തിലുള്ള സ്വര്‍ണം കൈവശമുണ്ടാകും. അതിനാല്‍ അടിയന്തര ഘട്ടങ്ങളില്‍ പണം കണ്ടെത്തുന്നതിനായി സ്വര്‍ണ വായ്പകളെ ആശ്രയിക്കാവുന്നതാണ്. സ്വർണവില 98,000 രൂപ കടന്ന സ്ഥിതിക്ക് സ്വർണപണയ വായ്പ എത്രത്തോളം ഗുണം ചെയ്യും?
അത്യാവശ്യ ഘട്ടങ്ങളില്‍ പണം കണ്ടെത്താനുള്ള മികച്ച മാര്‍ഗം സ്വര്‍ണ വായ്പകളാണെന്ന് വിലയിരുത്താന്‍ സഹായിക്കുന്ന 5 ഘടകങ്ങള്‍ പരിചയപ്പെടാം
26
1. 30 മിനിറ്റകം വായ്പ
പരുശുദ്ധിയുള്ള സ്വര്‍ണവും ആവശ്യമായ രേഖകളും കൈവശമുണ്ടെങ്കില്‍ പൊതുവേ 30 മിനിറ്റകം തന്നെ മിക്ക ധനകാര്യ സ്ഥാപനങ്ങളും പണം അനുവദിക്കുന്നു.
36
2. ലളിതമായ യോഗ്യത മാനദണ്ഡങ്ങള്‍
സ്വര്‍ണ വായ്പകൾക്ക് ലളിതമായ യോഗ്യത മാനദണ്ഡങ്ങള്‍ മാത്രമേയുള്ളൂ. അപേക്ഷകന്റെ വരുമാനത്തേക്കാള്‍ പ്രധാനമായി സ്വര്‍ണത്തിന്റെ മൂല്യമാണ് അനുവദിക്കേണ്ട വായ്പാ തുക നിര്‍ണിയിക്കുന്നത്.