ഭക്ഷണം ക്രമീകരിച്ചതുകൊണ്ട് മാത്രം പ്രമേഹ സാധ്യത കുറയ്ക്കാൻ സാധിക്കുകയില്ല. നമ്മുടെ മൊത്തത്തിലുള്ള ദൈനംദിന ശീലങ്ങൾ പ്രമേഹം വരുന്നതിന് കാരണമാകുന്നു. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.
ദിവസവും വ്യായാമങ്ങൾ ചെയ്യുന്നത് പ്രമേഹത്തെ നിയന്ത്രിക്കാൻ മാത്രമല്ല നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ദിവസവും അരമണിക്കൂർ നടക്കുന്നത് ശീലമാക്കൂ.
25
ഭക്ഷണം ക്രമീകരിക്കാം
അമിതമായി പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രമേഹം വരുന്നതിന് കാരണമാകും. മധുരമടങ്ങിയ പാനീയങ്ങൾ, പാക്കറ്റ് ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കാം. പകരം പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കൃത്യമായ അളവിൽ കഴിക്കാം.
35
നന്നായി ഉറങ്ങണം
ദിവസവും കുറഞ്ഞത് 7 മണിക്കൂർ എങ്കിലും നല്ല ഉറക്കം ആവശ്യമാണ്. കൃത്യമല്ലാത്ത ഉറക്ക ശീലങ്ങൾ പ്രമേഹം പോലുള്ള രോഗങ്ങൾ വരുന്നതിന് കാരണമാകുന്നു.
വിട്ടുമാറാത്ത സ്‌ട്രെസ് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ സാരമായി ബാധിക്കും. ഇത് ഹോർമോൺ വ്യതിയാനങ്ങൾക്കും പ്രമേഹം പോലുള്ള രോഗങ്ങൾക്കും വഴിവെക്കും.
55
ലക്ഷണങ്ങൾ അവഗണിക്കരുത്
ആരോഗ്യ പ്രശ്നങ്ങൾ നിസ്സാരമായി കാണുന്ന ശീലം നമ്മളിൽ പലർക്കുമുണ്ട്. എന്നാൽ ഇത് ഗുരുതരമായ പലതരം രോഗങ്ങൾക്കും വഴിവെയ്ക്കാം. അതിനാൽ ചെറിയ ലക്ഷണങ്ങൾ പോലും അവഗണിക്കരുത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam