കരളിന്റെ ആരോഗ്യം തകരാറിലാവാൻ കാരണമാകുന്ന 5 ശീലങ്ങൾ

Published : May 12, 2026, 04:16 PM IST

ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നാണ് കരൾ. പലപ്പോഴും വൈകിയാവും കരൾ സംബന്ധമായ രോഗങ്ങൾ നമ്മൾ തിരിച്ചറിയുക. അതിനാൽ തന്നെ കരളിന്റെ ആരോഗ്യം കാക്കേണ്ടത് വളരെ പ്രധാനമാണ്. ഈ ശീലങ്ങൾ കരളിന്റെ ആരോഗ്യം അവതാളത്തിലാക്കുന്നു, ശ്രദ്ധിക്കാം.

PREV
15
കൃത്യമല്ലാത്ത ഭക്ഷണ രീതികൾ

കൃത്യമല്ലാത്ത ഭക്ഷണ രീതികൾ കരളിന്റെ ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്നു. നിരന്തരമായി പുറത്ത് നിന്നും ഭക്ഷണം വാങ്ങി കഴിക്കുന്നത് ശരീരത്തിൽ അമിതമായി കലോറി ഉണ്ടാവാനും കൊഴുപ്പ് കരളിൽ അടിഞ്ഞുകൂടാനും കാരണമാകും.

25
വ്യായാമങ്ങൾ ചെയ്യാതിരിക്കുന്നത്

ശരിയായ വ്യായാമം ഇല്ലാതെ വരുമ്പോൾ ശരീര ഭാരം കൂടാനും കരൾ സംബന്ധമായ രോഗങ്ങൾ ഉണ്ടാവാനും കാരണമാകും. അതിനാൽ തന്നെ വ്യായാമം ചെയ്യുന്നത് പതിവാക്കാം.

35
പ്രമേഹം, കൊളസ്‌ട്രോൾ

പ്രമേഹം, ഉയർന്ന കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം പോലുള്ള രോഗങ്ങൾ ഉള്ളവർക്ക് കരൾ സംബന്ധമായ പ്രശ്നങ്ങൾ എളുപ്പം വരും. അതിനാൽ പ്രമേഹം, കൊളസ്‌ട്രോൾ എന്നിവ നിയന്ത്രിക്കാൻ ശ്രദ്ധിക്കണം.

45
ഹെപ്പറ്റൈറ്റിസ് ബി, സി

കരളിന്റെ ആരോഗ്യം വഷളാവുന്നതിന്റെ മറ്റൊരു കാരണമാണ് ഹെപ്പറ്റൈറ്റിസ് ബി, സി തുടങ്ങിയ അണുബാധകൾ. ഇവ പിടിപെട്ടാൽ കരൾ രോഗങ്ങൾ ഉണ്ടാകുന്നു.

55
മരുന്നുകൾ

അമിതമായി മരുന്നുകൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇത് കരളിന്റെ ആരോഗ്യം അവതാളത്തിലാവാൻ കാരണമാകും.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories