മുഖത്തെ കരുവാളിപ്പ് മാറാൻ കറ്റാർവാഴ ഉപയോ​ഗിക്കേണ്ട വിധം

First Published Aug 16, 2020, 1:38 PM IST

മുഖ സൗന്ദര്യവും മുടിയുടെ അഴകും സംരക്ഷിക്കാൻ ഏറ്റവും മികച്ചതാണ് കറ്റാർവാഴ. മുഖസൗന്ദര്യത്തിനുള്ള വിവിധ ലേപനങ്ങൾ, ചർമ്മ സൗന്ദര്യം കൂട്ടാനുള്ള സ്കിൻ ടോണർ, സൺസ്‌ക്രീൻ ലോഷനുകൾ, മുടിയുടെ സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ തുടങ്ങിയവയിലെല്ലാം കറ്റാര്‍വാഴയുടെ കുഴമ്പ് (aloe vera gel) ഉപയോഗിക്കുന്നു. മുഖത്തെ കരുവാളിപ്പ് മാറാൻ കറ്റാർവാഴ ഉപയോ​ഗിക്കേണ്ട വിധം...

കറ്റാർവാഴയിൽ നിന്ന് ശേഖരിച്ച ജെൽ മുഖത്തും കഴുത്തിലും നന്നായി പുരട്ടുക. തുടർന്ന് ഒന്നോ രണ്ടോ മിനിട്ട് നന്നായി മസ്സാജ് ചെയ്യാം. മുപ്പത് മിനിറ്റുകൾക്ക് ശേഷം തണുത്ത വെള്ളത്തിൽ മുഖവും കഴുത്തും കഴുകി വൃത്തിയാക്കാം.
undefined
മുഖത്തിന് നല്ല നിറം നൽകാൻ കറ്റാർവാഴയുടെ നീര് അല്പം പനിനീരിൽ ചേർത്ത് പുരട്ടാവുന്നതാണ്. കണ്ണിന് ചുറ്റുമുള്ള ഭാഗങ്ങളിൽ തേയ്ക്കുന്നത് ഒഴിവാക്കി മുഖത്തും കഴുത്തിലും ഈ മിശ്രിതം തേക്കാം. 20 മിനിട്ടുകൾക്ക് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.
undefined
കറ്റാർവാഴപ്പോള ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് അല്പം വെള്ളത്തിലിട്ട് തിളപ്പിക്കുക. തിളച്ച ഈ വെള്ളം തണുത്ത് കഴിയുമ്പോൾ മിക്സിയിലിട്ട് അരച്ചെടുക്കാം. അരച്ചെടുത്ത ഈ കുഴമ്പിൽ അല്പം തേൻ ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടുക. മുഖത്തെ കറുപ്പ മാറാൻ ഇത് ഏറെ ​ഗുണം ചെയ്യും.
undefined
കറ്റാർവാഴയുടെ നീരിനൊപ്പം തുളസിയിലയുടെ നീരും പുതിനയിലയുടെ നീരും ചേർത്ത് മുഖത്ത് പുരട്ടി അൽപനേരം കഴിഞ്ഞ് കഴുകി കളയുന്നതും മുഖത്തെ കറുത്ത പാടുകൾ ഇല്ലാതാക്കാൻ സഹായിക്കുന്നു.
undefined
തൈര്, വെള്ളരിക്ക നീര് എന്നിവ കറ്റാർവാഴയുടെ നീരിൽ യോജിപ്പിച്ച് മുഖത്ത് തേയ്ക്കുന്നതും മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കും.
undefined
click me!