യോനിയിലുണ്ടാകുന്ന അണുബാധയ്ക്ക് കാരണം ലിംഗത്തിൽ നിന്ന് പകരുന്ന രോഗാണുക്കളാകാനും സാധ്യതയുണ്ടെന്ന് പഠനം

Web Desk   | others
Published : Aug 27, 2020, 06:32 PM ISTUpdated : Aug 27, 2020, 07:02 PM IST

യോനിയിലെ അണുബാധ മിക്ക സ്ത്രീകളെയും അലട്ടുന്ന പ്രശ്നമാണ്. പുതിയ പഠനം പറയുന്നത്, യോനിയിലുണ്ടാകുന്ന അണുബാധയ്ക്ക് കാരണം ലിംഗത്തിൽ നിന്ന് പകരുന്ന രോഗാണുക്കളാകാനും സാധ്യതയുണ്ടെന്നാണ്. ' Frontiers in Cellular and Infection Microbiology'  പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇങ്ങനെ ഒരു നിഗമനം ഉണ്ടായിരിക്കുന്നത്. 

PREV
16
യോനിയിലുണ്ടാകുന്ന അണുബാധയ്ക്ക് കാരണം ലിംഗത്തിൽ നിന്ന് പകരുന്ന രോഗാണുക്കളാകാനും സാധ്യതയുണ്ടെന്ന് പഠനം

സ്ത്രീകളിലെ യോനി ഡിസ്ചാർജിന് സാധാരണ കാരണം 'ബാക്ടീരിയൽ വാഗിനോസിസ്' (ബിവി) ആണ്. ബിവി ബാധിച്ച 50 ശതമാനം സ്ത്രീകളിലും യാതൊരു ലക്ഷണങ്ങളും ഇല്ലാത്തതിനാൽ യോനി അണുബാധയുടെ രോഗനിർണയം കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് യുകെയുടെ 'നാഷണൽ ഹെൽത്ത് സർവീസ്' (എൻ‌എച്ച്എസ്) സൂചിപ്പിക്കുന്നത്. 

26

സാധാരണയായി യോനിയിലെ മൈക്രോബയോമിന്റെ ഭാഗമായ ഒരു തരം ബാക്ടീരിയയാണ് 'ലാക്ടോബാസിലസ്' (Lactobacillus). ഈ ബാക്ടീരിയ മറ്റ് സൂക്ഷ്മാണുക്കളോടൊപ്പം യോനിയിൽ ലാക്റ്റിക് ആസിഡ് ഉത്പാദിപ്പിക്കുന്നു. ഇത് ബാക്ടീരിയ അല്ലെങ്കിൽ ഫംഗസ് അണുബാധകൾക്കെതിരെ പ്രതിരോധ സംവിധാനം നൽകുന്നുവെന്ന് 2018 ൽ 'ഇന്റർനാഷണൽ ജേണൽ ഓഫ് മൈക്രോബയോളജി' യിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
 
36

മൈക്രോബയോമിലെ മാറ്റം, പ്രത്യേകിച്ച് ലാക്ടോബാസിലസിന്റെ അമിതമോ കുറവോ കാരണം, യോനിയിലെ പിഎച്ച് ഒരേസമയം മാറുന്നതിന് കാരണമാകുന്നു. ഇത് 'ബാക്ടീരിയൽ വാഗിനോസിസി'ലേക്ക് നയിക്കുന്നു. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയാണെങ്കിൽ, ബാക്ടീരിയൽ വാഗിനോസിസ് ഇല്ലാത്ത സ്ത്രീകൾക്ക് അത് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

46

ബിവി ഉണ്ടെങ്കിൽ ചില ലൈംഗിക രോഗങ്ങൾ (എസ്ടിഐ) വരാനുള്ള സാധ്യതയും വളരെ കൂടുതലാണെന്ന് യുഎസ് 'സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ' (സിഡിസി) വ്യക്തമാക്കുന്നു. 

56

യോ​നി എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് അണുബാധ വരാതിരിക്കാൻ ആദ്യം ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം. 

66

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം ഒഴിവാക്കുക. കോണ്ടം പരമാവധി ഉപയോഗിക്കുക. സിന്തറ്റിക് മെറ്റീരിയൽ കൊണ്ട് നിർമ്മിച്ച ഇറുകിയ അടിവസ്ത്രം ഒഴിവാക്കുക. കോട്ടൺ കൊണ്ടുള്ള അടിവസ്ത്രങ്ങൾ ധരിക്കുക എന്നിവയാണ് യോനി അണുബാധ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ. 

click me!

Recommended Stories