Published : Aug 21, 2020, 01:22 PM ISTUpdated : Aug 21, 2020, 01:27 PM IST
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 29 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 68,898 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം 29,05,823 ആയി. 24 മണിക്കൂറിനിടെ 983 പേരാണ് കൊവിഡ് മൂലം മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 54,849 ആയി. അതിനിടെ കൊവിഡ് പരിശോധനയ്ക്ക് സാമ്പിളെടുക്കാൻ പുതിയ രീതി നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഐസിഎംആർ.