Beetroot for Skin and hair| താരനകറ്റാനും മുഖക്കുരു അകറ്റാനും ബീറ്റ്റൂട്ട്; ഇങ്ങനെ ഉപയോ​ഗിക്കൂ

Web Desk   | Asianet News
Published : Nov 05, 2021, 10:35 PM ISTUpdated : Nov 05, 2021, 10:43 PM IST

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള  ബീറ്റ്റൂട്ട് മികച്ചൊരു സൗന്ദര്യ വർധക വസ്തുവുമാണെന്ന് കാര്യം പലർക്കും അറിയില്ല. താരനകറ്റാനും മുടികൊഴിച്ചിൽ തടയാനും ചർമ സൗന്ദര്യത്തിനുമൊക്കെ ബീറ്റ്റൂട്ട് മികച്ച പ്രതിവിധിയാണ്. ഇനി ബീറ്റ്റൂട്ട് എങ്ങനെയാണ് ഉപയോ​ഗിക്കേണ്ടതെന്ന് അറിയാം...

PREV
15
Beetroot for Skin and hair| താരനകറ്റാനും മുഖക്കുരു അകറ്റാനും ബീറ്റ്റൂട്ട്; ഇങ്ങനെ ഉപയോ​ഗിക്കൂ
dark circles

കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാൻ മികച്ച മാര്‍ഗ്ഗമാണ് ബീറ്റ്റൂട്ട്. ഒരു ചെറിയ പാത്രത്തിൽ ബീറ്റ്റൂട്ട് ജ്യൂസും തേനും പാലും മിക്സ് ചെയ്തുവയ്ക്കുക. ഇതിലേക്ക് അൽപം പഞ്ഞിയെടുത്ത് മുക്കി കൺപോളകളിൽ വയ്ക്കുക. 15 മിനുട്ടിന് ശേഷം കഴുകിക്കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഇടാം.

25
hair fall

മുടികൊഴിച്ചിൽ അകറ്റാൻ ബീറ്റ്റൂട്ട് ഉപയോ​ഗിക്കാം. ഒരു ബീറ്റ്റൂട്ടിന്റെ ജ്യൂസും രണ്ട് ടേബിൾ സ്പൂൺ ഒലീവ് ഓയിലുമായി ചേർത്ത് മിക്സ് ചെയ്യുക. ശേഷം പേസ്റ്റ് രൂപത്തിലാക്കി ശിരോചർമ്മത്തിലും മുടിയിഴകളിലും പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകിക്കളയാം.

35
dandruff

താരനകറ്റാനും ബീറ്റ്റൂട്ട് മികച്ചൊരു പ്രതിവിധിയാണ്. ബീറ്റ്റൂട്ട് ജ്യൂസിനൊപ്പം അൽപം വിനാ​ഗിരിയോ ചെറുചൂടുവെള്ളമോ ചേർക്കുക. ഇത് മുടിയിഴകളിൽ പുരട്ടുക. ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകിക്കളയാം. 

45
pimples

മുഖക്കുരു പലരേയും അലട്ടുന്ന പ്രശ്നമാണ്. ഇതൊഴിവാക്കാനായി ബീറ്റ്റൂട്ട് ജ്യൂസും തക്കാളി ജ്യൂസും തുല്യ അളവിൽ എടുക്കുക. ശേഷം മുഖത്ത് പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകിക്കളയാം. ബ്ലാക്ക് ​ഹെഡ്സ്  അകറ്റാൻ ഇത് മികച്ചതാണ്. 

55
curd

രണ്ട് സ്പൂൺ തൈര് ചേർത്ത് ബീറ്റ്റൂട്ട് അടിച്ചെടുക്കുക. ഇതിലേക്ക് അൽപം ആൽമണ്ട് ഓയിൽ ചേർക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 10 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളം ഉപയോ​ഗിച്ച് കഴുകിക്കളയുക.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories