പോളിഫിനോൾസ്, കാറ്റെച്ചിൻസ്, ആന്തോസയാനിനുകൾ എന്നിവയുൾപ്പെടെയുള്ള പ്രകൃതിദത്ത സംയുക്തങ്ങളുടെ ഉറവിടമാണ് മുന്തിരി. മുന്തിരി നാരുകളും പൊട്ടാസ്യവും നൽകുന്നു. ഇത് രക്തസമ്മർദ്ദം ഉൾപ്പെടെയുള്ള ഹൃദയത്തിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കാൻ സഹായിക്കുന്നു. റെസ്‌വെറാട്രോൾ, ക്വെർസെറ്റിൻ എന്നിവയുൾപ്പെടെയുള്ള മുന്തിരിയിലെ പോളിഫെനോളുകളും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.