മുഖത്തെ കറുപ്പകറ്റാൻ കടലമാവ്; ഉപയോ​ഗിക്കേണ്ടത് ഇങ്ങനെ

Web Desk   | Asianet News
Published : Aug 14, 2021, 05:05 PM ISTUpdated : Aug 14, 2021, 05:10 PM IST

കടലമാവ് പണ്ടുകാലം മുതലേ സൗന്ദര്യ സംരക്ഷണത്തിനായി ഉപയോ​ഗിച്ച് വരുന്നു. ചര്‍മ്മത്തിലുണ്ടാകുന്ന കരവാളിപ്പ് അകറ്റാനും ചര്‍മ്മത്തിന് നല്ല നിറം നല്‍കാനുമെല്ലാം കടലമാവ് സാധാരണയായി ഉപയോഗിക്കാറുണ്ട്. മുഖസൗന്ദര്യത്തിനായി കടലമാവ് എങ്ങനെയൊക്കെ ഉപയോ​ഗിക്കാമെന്ന് അറിയാം...

PREV
16
മുഖത്തെ കറുപ്പകറ്റാൻ കടലമാവ്; ഉപയോ​ഗിക്കേണ്ടത് ഇങ്ങനെ
besan

എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ക്ക് വളരെയേറെ അനുയോജ്യമായ ഒന്നാണ് കടലമാവ്. സോപ്പിന് പകരം കടലമാവുപയോഗിച്ച് മുഖം കഴുകുന്നത് മൃദുത്വം നല്‍കാന്‍ സഹായിക്കും.

26
curd

കടലമാവില്‍ അല്‍പം തൈര് ചേര്‍ത്ത് മുഖത്തിടുന്നത് മുഖത്തിന് തിളക്കം കിട്ടാന്‍ സഹായിക്കും. തൈര് ബ്ലീച്ചിംഗ് ഗുണങ്ങളുള്ള ഒന്നാണ്. മുഖത്തിന് ഈര്‍പ്പം നല്‍കുന്ന ഇത് മുഖ ചര്‍മത്തെ ലോലമാക്കാൻ സഹായിക്കുന്നു.

36
rose water

രണ്ട് ടീസ്പൂണ്‍ കടലമാവില്‍ അല്‍പം റോസ് വാട്ടര്‍ ചേര്‍ത്ത് മുഖത്തും കഴുത്തിലും ഇടുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ഇടാം. 

46
lemon juice

രണ്ട് ടീസ്പൂണ്‍ കടലമാവിലേക്ക് രണ്ട് ടീസ്പൂണ്‍ നാരങ്ങാനീര് ചേര്‍ത്ത് മുഖത്തിടുക. മുഖത്തെ എണ്ണമയം നീക്കാന്‍ ഈ പാക്ക് സഹായിക്കും.
 

56
skin care

കടലമാവിൽ അൽപം പാൽ ചേർത്ത് മുഖത്തും കഴുത്തിലുമായി ഇടുന്നത് നിറം കൂട്ടാൻ സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.
 

66
egg

മുട്ടയുടെ വെള്ളയും കടലമാവും ചേർത്ത മിശ്രിതം മുഖത്ത് പുരട്ടി അരമണിക്കൂർ കഴിഞ്ഞു തണുത്ത വെള്ളത്തിൽ കഴുകുക. നിറം വർദ്ധിപ്പിക്കാൻ ഫലപ്രദമാണ് ഈ പാക്ക്.
 

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories