മുടി കൊഴിയുന്നുണ്ടോ?കാരണങ്ങൾ ഇതാകാം

Web Desk   | Asianet News
Published : Jun 12, 2021, 09:15 AM ISTUpdated : Jun 12, 2021, 09:21 AM IST

മുടികൊഴിച്ചിൽ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. പ്രായത്തിന് അനുസരിച്ച് മുടി കൊഴിച്ചിൽ സാധാരണയാണ്. പക്ഷേ, അതിൽ കൂടുതലുളള മുടി കൊഴിച്ചിൽ ആശങ്കപ്പെടേണ്ടതും പരിഹാരം തേടേണ്ടതുമാണ്. മുടികൊഴിയുന്നതിന് പിന്നിലെ ചില കാരണങ്ങൾ അറിയാം...

PREV
15
മുടി കൊഴിയുന്നുണ്ടോ?കാരണങ്ങൾ ഇതാകാം

മാനസിക സമ്മർദ്ദം മുടി കൊഴിച്ചിലിന്റെ പ്രധാന കാരണമാണ്. സന്തോഷവും സമാധാനപൂർണവുമായൊരു ജീവിതശൈലി മുടികൊഴിച്ചിൽ അകറ്റുന്നതിന് സഹായകമാണ്. യോഗ, മെഡിറ്റേഷന്‍, ഉല്ലാസയാത്രകള്‍ എന്നിവ മാനസിക സമ്മര്‍ദ്ദം കുറയ്ക്കും. 
 
25

മുടിയെ ആരോഗ്യമുള്ളതാക്കാൻ ഹോര്‍മോണ്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പലതരം ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ മുടികൊഴിച്ചിലിന് കാരണമാകുന്നു. 

35

തടി കുറയ്ക്കാൻ ഭക്ഷണം ഒഴിവാക്കുംതോറും മുടി കൊഴിച്ചിൽ വർധിക്കുകയേയുള്ളു. ആരോഗ്യകരവും പോഷക​ഗുണമുള്ള ഭക്ഷണം കഴിച്ചാൽ മുടികൊഴിച്ചിൽ ഒരുപരിധി വരെ കുറയ്ക്കാം.
 
45

പ്രോട്ടീന്‍ അപര്യാപ്തത മുടികൊഴിച്ചിലിന് കാരണമാകുന്നു. മുട്ട, മീന്‍, ഇറച്ചി തുടങ്ങിയവ കഴിക്കുന്നത് പ്രോട്ടീന്‍ അപര്യാപ്തത കുറയ്ക്കും. സോയ, ചീസ് തുടങ്ങിയവയിലും പ്രോട്ടീന്‍ ധാരാളമായുണ്ട്.
 
55

കടുത്ത ചൂട് തുടങ്ങി കാലാവസ്ഥാവ്യതിയാനങ്ങളെല്ലാം മുടിയുടെ ആരോ​ഗ്യത്തെ ബാധിക്കാം.  മാത്രമല്ല വായു മലിനീകരണം, മോശം ആഹാരശീലം എന്നിവയും ഭീഷണിയാണ്.

click me!

Recommended Stories