മുടിയും ചര്‍മ്മവും സംരക്ഷിക്കാൻ തേങ്ങാപ്പാല്‍; ഇങ്ങനെ ഉപയോ​ഗിക്കൂ

Web Desk   | Asianet News
Published : Sep 23, 2021, 08:07 PM IST

ഭക്ഷണങ്ങൾക്ക് രുചി കിട്ടാൻ മാത്രമല്ല ചര്‍മ്മത്തിന്‌ നിറവും ജലാംശവും നല്‍കാന്‍ തേങ്ങാപ്പാൽ സഹായിക്കുന്നു. പ്രകൃതിദത്ത മോയ്‌സ്‌ച്യൂറൈസര്‍ ആയി തേങ്ങാപ്പാൽ ഉപയോഗിക്കാം. 

PREV
15
മുടിയും ചര്‍മ്മവും സംരക്ഷിക്കാൻ തേങ്ങാപ്പാല്‍; ഇങ്ങനെ ഉപയോ​ഗിക്കൂ
Coconut milk

തേങ്ങപ്പാൽ ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്തി ദിവസം മുഴുവന്‍ പോഷകം നല്‍കും. തേങ്ങപ്പാലിൽ അൽപം  വെളിച്ചെണ്ണ ചേർത്ത് മുഖത്ത് പുരട്ടുന്നത് ചർമ്മം ലോലമാകാനും കൂടുതൽ മൃദുലമാകാനും സഹായിക്കും.

25
skin care

തേങ്ങയില്‍ കാണപ്പെടുന്ന കൊഴുപ്പ്‌ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ പരിമിതപ്പെടുത്തും. അങ്ങനെ അഴുക്ക് നീക്കം ചെയ്ത് ചര്‍മ്മത്തെ സംരക്ഷിക്കും.
 

35
coconut milk

തേങ്ങാപ്പാലിൽ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ ഒരു ക്ലെൻസറായി ഉപയോഗിക്കാം. എണ്ണമയമുള്ളതും മുഖക്കുരു ബാധിക്കുന്നതുമായ ചർമ്മമുള്ളവർ ദിവസവും തേങ്ങാപ്പാൽ ഉപയോ​ഗിച്ച് മുഖം മസാജ് ചെയ്യാവുന്നതാണ്.

45
pimples

തേങ്ങാപ്പാൽ ഉപയോ​ഗിച്ച് ദിവസവും മുഖം മസാജ് ചെയ്യുന്നത് മുഖക്കുരു വരാനുള്ള സാധ്യത ഇല്ലാതാക്കുന്നു. എന്നാൽ തേങ്ങാപ്പാൽ ചർമ്മത്തിന് മാത്രമല്ല മുടിയുടെ ആരോ​ഗ്യത്തിനും മികച്ചതാണ്.
 

55
hair

ആരോഗ്യമുള്ള മുടിയ്ക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും തേങ്ങാപ്പാലിൽ അടങ്ങിയിട്ടുണ്ട്. മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മുടിയിൽ തേങ്ങാപ്പാൽ അഞ്ച് മിനിറ്റ് വരെ മസാജ് ചെയ്യുക. ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക.
 

click me!

Recommended Stories