താരൻ എളുപ്പം അകറ്റാം, വീട്ടിൽ തന്നെ ചെയ്യാവുന്ന ആറ് പൊടിക്കെെകൾ
health Mar 07 2026
Author: Web Desk Image Credits:Social media
Malayalam
ആപ്പിൾ സിഡർ വിനഗർ
രണ്ട് ടേബിൾ സ്പൂൺ ആപ്പിൾസിഡർ വിനഗർ ഒരു കപ്പ് വെളളത്തിൽ ചേർത്ത് നേർപ്പിച്ച ശേഷം തലയിൽ പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക.
Image credits: Social Media
Malayalam
ആര്യവേപ്പില
ആന്റി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളുള്ള ആര്യവേപ്പില താരൻ അകറ്റാൻ സഹായിക്കും. കുറച്ച് ആര്യവേപ്പില വെള്ളത്തിൽ തിളപ്പിക്കുക. വെള്ളം പച്ചനിറമാകുമ്പോൾ ഈ വെള്ളം അരിച്ച ശേഷം തല കഴുകാം.
Image credits: Instagram
Malayalam
ഒലിവ് ഓയിൽ
ഒലിവ് ഓയിൽ ചൂടാക്കി തലയിൽ പുരട്ടാം. ഒരു രാത്രി ഇത് പുരട്ടി പിറ്റേന്ന് മുടി ചീകാം. ഇത് തലയോട്ടിക്ക് തണുപ്പ് നൽകുകയും താരൻ കുറയ്ക്കുകയും ചെയ്യും.
Image credits: Getty
Malayalam
മുട്ട
പ്രോട്ടീൻ ധാരാളമടങ്ങിയ മുട്ട താരൻ അകറ്റാൻ സഹായിക്കും. മുട്ട നന്നായി അടിച്ച് പതപ്പിച്ച ശേഷം തലയോട്ടിയിൽ പുരട്ടുക. 15–20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ തല കഴുകാം.
Image credits: Getty
Malayalam
ഉള്ളി നീര്
മുടി വളർച്ചയ്ക്ക് സഹായിക്കുന്ന ഒന്നാണ് ഉള്ളി നീര്. ഉള്ളിനീര് തലയോട്ടിയിൽ പുരട്ടി 15–20 മിനിറ്റിനു ശേഷം കഴുകിക്കളയാം.
Image credits: Pinterest
Malayalam
തെെര്
തെെരിൽ പ്രോബയോട്ടിക്സ് ധാരാളം ഉണ്ട്. തെെര് നന്നായി തലയിൽ തേച്ച് പിടിപ്പിക്കുക. 15 മിനിറ്റിനു ശേഷം കഴുകിക്കളയാം.