വയറ്റിൽ പ്രശ്നമുണ്ടോ? അവഗണിക്കരുതാത്ത ഈ ലക്ഷണങ്ങളെ അറിയാം

Published : Feb 16, 2026, 03:01 PM IST

നമ്മളിൽ പലർക്കും എപ്പോഴെങ്കിലും ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടാകും. വയറിന്റെ/കുടലിന്‍റെ ആരോഗ്യം മോശമാണെന്ന് സൂചിപ്പിക്കുന്ന ചില സാധാരണ ലക്ഷണങ്ങൾ മുതൽ ഗുരുതരമായ അവസ്ഥകൾ വരെ തിരിച്ചറിയാം.

PREV
19
വയറ്റിൽ പ്രശ്നമുണ്ടോ? അവഗണിക്കരുതാത്ത ഈ ലക്ഷണങ്ങളെ അറിയാം

വയറിന്‍റെ/കുടലിന്‍റെ ആരോഗ്യം മോശമാണെന്ന് സൂചിപ്പിക്കുന്ന ചില സാധാരണ ലക്ഷണങ്ങളെ അറിയാം.

29
വയറുവേദന

വിട്ടുമാറാത്ത വയറുവേദന, പ്രത്യേകിച്ച് വയറ്റിൽ പിടിച്ചുവലിക്കുന്നതുപോലെയോ കുത്തുന്നതുപോലെയോ ഉള്ള വേദന എന്നിവ കുടലിന്‍റെ ആരോഗ്യം മോശമായതിന്‍റെ സൂചനയാകാം.

39
മലവിസർജ്ജനത്തിലെ മാറ്റങ്ങൾ

മലബന്ധം, മലത്തിൽ രക്തം കാണുന്നത്, മലം പോകാനുള്ള ബുദ്ധിമുട്ട്, മലവിസർജ്ജനത്തിലെ മാറ്റങ്ങൾ എന്നിവയെല്ലാം കുടലിലെ പ്രശ്നങ്ങളുടെ സൂചനയാകാം.

49
വയർ വീർക്കുന്നതും ഗ്യാസും

ഭക്ഷണം കഴിച്ച ശേഷം അമിതമായി ഗ്യാസ് ഉണ്ടാകുന്നതും വയർ വീർക്കുന്നതും നിസാരമായി കാണേണ്ട.

59
കാരണമില്ലാതെ ഭാരം കുറയുന്നത്

ഭക്ഷണക്രമത്തിലോ വ്യായാമത്തിലോ മാറ്റങ്ങളൊന്നും വരുത്താതെ തന്നെ ശരീരം മെലിയുന്നത് പോഷകങ്ങൾ ശരിയായി ആഗിരണം ചെയ്യാൻ കഴിയാത്തതിന്റെയോ കുടലിലെ മറ്റ് അസുഖങ്ങളുടെയോ ക്യാൻസറിന്റെയോ ലക്ഷണമാകാം.

69
ഓക്കാനവും ഛർദ്ദിയും

തുടർച്ചയായി ഓക്കാനവും ഛർദ്ദിയും ഉണ്ടാകുന്നത് ദഹനവ്യവസ്ഥയിലെ മറ്റ് പ്രശ്നങ്ങളുടെ സൂചനയായിരിക്കാം.

79
വിട്ടുമാറാത്ത നെഞ്ചെരിച്ചിലും ദഹനക്കേടും

സ്ഥിരമായ നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ, ദഹനക്കേട് എന്നിവ ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് ഡിസീസ് പോലുള്ള രോഗങ്ങളുടെ ലക്ഷണമാകാം.

89
പനി

വയറിളക്കം, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾക്കൊപ്പം പനിയുമുണ്ടെങ്കിൽ അതും കുടലിലെ വീക്കത്തിന്റെ ലക്ഷണമാകാം.

99
ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories