Cucumber For Skin : മുഖകാന്തി കൂട്ടാൻ വെള്ളരിക്ക ഇങ്ങനെ ഉപയോ​ഗിക്കാം

Published : Jul 17, 2022, 12:21 PM IST

ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് വെള്ളരിക്ക. ധാരാളം മിനറൽസിന്റെയും വിറ്റാമിനുകളുടെയും കലവറയായ വെള്ളരിക്ക ചർമ്മത്തിന് തിളക്കം നൽകുന്നു. കുക്കുമ്പർ ഉപയോഗിക്കുന്നത് ചർമ്മത്തിന്റെ എണ്ണ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കും. ചർമ്മത്തിലെ സുഷിരങ്ങൾ ശക്തമാക്കുന്നതിന് ഒരു ആസ്ട്രിജന്റ് ആയി പ്രവർത്തിക്കുന്നു. മുഖസൗന്ദര്യത്തിന് വെള്ളരിക്ക ഈ രീതിയിൽ ഉപയോ​ഗിക്കാം.

PREV
14
Cucumber For Skin : മുഖകാന്തി കൂട്ടാൻ വെള്ളരിക്ക ഇങ്ങനെ ഉപയോ​ഗിക്കാം

ചര്‍മ്മത്തിലെ അഴുക്കുകളെ നീക്കി തിളക്കം നല്‍കാന്‍ വെള്ളരിക്കാ നീര് പുരട്ടാവുന്നതാണ്. 30 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.

24

വരൾച്ച മാറ്റാന്‍ വെള്ളരിക്കാ നീരും അല്‍പം തൈരും ചേര്‍ത്ത് പുരട്ടുക. നല്ല പോലെ ഉണങ്ങിയതിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകികളയുക.
 

34

എണ്ണമയമുള്ള ചര്‍മ്മത്തിന് വെള്ളരിക്ക നീരും ചന്ദനം പൊടിച്ചതും പയറുപൊടിയും രണ്ടു ടീസ്പൂൺ നാരങ്ങാനീരും ചേ‍ർത്ത് പുരട്ടുക. വെയിലേറ്റുള്ള മുഖത്തെ പാട് മാറാൻ ഈ പാക്ക് ഇടുന്നത് ​ഗുണം ചെയ്യും.

44
cucumber

രണ്ട് കഷ്ണം വെള്ളരിക്ക ദിവസവും കണ്ണിന് മുകളിൽ വയ്ക്കുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാൻ സഹായിക്കും. കണ്ണിന് തണുപ്പ് കിട്ടാനും മികച്ചൊരു പ്രതിവിധിയാണ് വെള്ളരിക്ക.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories