ചർമ്മ സംരക്ഷണത്തിന് വെള്ളരിക്ക; ഇങ്ങനെ ഉപയോ​ഗിക്കൂ

Web Desk   | Asianet News
Published : Oct 17, 2021, 10:36 PM IST

സുലഭമായി കിട്ടുന്ന പച്ചക്കറിയാണ് വെള്ളരിക്ക. വൈറ്റമിൻ സി, മഗ്നീഷ്യം, അയൺ, ഫോളിക് ആസിഡ് തുടങ്ങിയവയാൽ സമ്പുഷ്ടമാണിത്. ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും മികച്ചൊരു പച്ചക്കറിയാണിത്. മുഖസൗന്ദര്യത്തിനായി വെള്ളരിക്ക ഏതൊക്കെ രീതിയിൽ ഉപയോ​ഗിക്കാമെന്ന് അറിയാം...

PREV
15
ചർമ്മ സംരക്ഷണത്തിന് വെള്ളരിക്ക; ഇങ്ങനെ ഉപയോ​ഗിക്കൂ
lemon juice

നിറം വർധിപ്പിക്കാൻ മികച്ചതാണ് വെള്ളരിക്ക. നാരങ്ങാനീര് ചേർത്ത് ഉപയോഗിച്ചാൽ ഇരട്ടിഫലം ലഭിക്കും. ഒരു ടീസ്പൂൺ നാരങ്ങ നീരും രണ്ട് ടീസ്പൂൺ വെള്ളരിക്ക നീരും ചേർത്ത് മുഖത്തിടുന്നത് നിറം വർദ്ധിപ്പിക്കാൻ സഹായിക്കും.

25
oats

ഓട്‌സ് പൊടിച്ചതും വെള്ളരിക്കാനീരും ചേർത്തു മുഖത്തിട്ടാൽ കുരുക്കൾ മാറുകയും നിറം വർധിക്കുകയും ചെയ്യും.

35
curd

ഒരു ടേബിൾസ്‌പൂൺ വെള്ളരിക്ക നീരിൽ ഒരു ടേബിൾസ്‌പൂൺ തൈരു ചേർത്തു മുഖത്തിടുന്നതു പുതിയ കോശങ്ങളുടെ വളർച്ചയെ സഹായിക്കുകയും ചർമത്തിനു തിളക്കം നൽകുകയും ചെയ്യും.

45
cucumber

വെള്ളരിക്കാ നീരും പയറുപൊടിയും ചന്ദനം പൊടിച്ചതും മൂന്നോ നാലോ തുള്ളി നാരങ്ങാനീരും ചേർത്തു മുഖത്തിടുക. എണ്ണമയമുള്ള ചർമക്കാർക്ക് യോജിച്ച ഫേസ് പാക്കാണിത്.

55
egg white

മുട്ടയുടെ വെള്ളയും വെള്ളരിക്കാ നീരും നാരങ്ങാനീരും ചേർത്തു മുഖത്തിടുന്നതു ചുളിവുകൾ മാറാൻ സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.

 

click me!

Recommended Stories