മുട്ടയുടെ വെള്ളയും വെള്ളരിക്കാ നീരും നാരങ്ങാനീരും ചേർത്തു മുഖത്തിടുന്നത് ചുളിവുകൾ മാറാൻ സഹായിക്കും. വരണ്ടതോ എണ്ണമയമുള്ളതോ ആയ ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്താൻ മുട്ട ഉപയോഗിക്കാം. മുട്ടയുടെ മഞ്ഞക്കരു ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ്, ഇത് ചർമ്മത്തിന് ഈർപ്പം നൽകും.