Salman Khan : അമ്പത്തിയഞ്ചാം വയസിലും ചെറുപ്പം'; സല്‍മാന്‍ ഖാന്റെ 'ഫിറ്റ്‌നസ് സീക്രട്ട്‌സ്'

First Published Nov 27, 2021, 10:17 PM IST

ശരീരം 'ഫിറ്റ്' ആയിരിക്കാന്‍ കൊതിക്കാത്തവരായി ആരുണ്ട്! എന്നാല്‍ അതിന് വേണ്ടി പരിശ്രമിക്കാന്‍ മിക്കവര്‍ക്കും മടിയാണ്. അത്തരക്കാര്‍ക്ക് മാതൃകയാക്കാവുന്നൊരു വ്യക്തിത്വമാണ് സല്‍മാന്‍ ഖാന്‍. അമ്പത്തിയഞ്ചാം വയസിലും എങ്ങനെയാണ് ബോളിവുഡിന്റെ സ്വന്തം 'സല്ലു ഭായ്' ഇങ്ങനെ യുവത്വം സൂക്ഷിക്കുന്നത്?
 

ഫിറ്റ്‌നസിന് വേണ്ടി കുറുക്കുവഴികളൊന്നും തന്നെയില്ല. ഇതുതന്നെയാണ് സല്‍മാന്‍ ഖാന്റെയും രീതി. കഠിനമായ വര്‍ക്കൗട്ടില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാതിരിക്കുക. 

പ്രൊഫഷണല്‍ ആയ രീതിയില്‍ ഫിറ്റ്‌നസിനെ സമീപിക്കുന്നവര്‍ തീര്‍ച്ചയായും ഈ രംഗത്ത് വരുന്ന മാറ്റങ്ങളും പുതിയ ചര്‍ച്ചകളുമെല്ലാം അറിയേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ബോളിവുഡിലെ മറ്റ് ഏത് താരങ്ങളെക്കാള്‍ മുന്നിലാണ് സല്‍മാന്‍.
 

ഒരു ദിവസം പോലും വര്‍ക്കൗട്ട് മുടക്കാത്തയാളാണ് സല്‍മാന്‍. വെയിറ്റ് ലിഫ്റ്റിംഗ്, ബോഡി വെയിറ്റ് ട്രെയിനിംഗ്, കിക്ക് ബോക്‌സിംഗ്, സ്‌ട്രെച്ചിംഗ് എന്നിവയാണ് പതിവ് പരിശീലനങ്ങള്‍.
 

രാവിലെ ഭക്ഷണം കഴിക്കുന്നതിന് മുമ്പായാണ് വര്‍ക്കൗട്ട് ചെയ്യുന്നത്. വൈകീട്ട് മസില്‍ സ്‌പെസിഫിക് ട്രെയിനിംഗ്. അത്താഴത്തിന് ശേഷം നടത്തവും...

സിനിമയ്ക്ക് വേണ്ടി ശരീരത്തില്‍ അല്‍പസ്വല്‍പം മാറ്റങ്ങള്‍ വരുത്താറുണ്ടെങ്കിലും ഒരിക്കലും 'ഔട്ട് ഓഫ് ഷെയ്പ്' ആയി സല്‍മാനെ ആരാധകര്‍ കണ്ടിട്ടില്ലെന്നതാണ് സത്യം. ഇത് ഫിറ്റ്‌നസിന്റെ കാര്യത്തില്‍ സല്‍മാന്‍ പാലിക്കുന്ന സമര്‍പ്പണത്തെയാണ് പ്രകടമാക്കുന്നത്.
 

വര്‍ക്കൗട്ടിന് പുറമെ വിനോദം, മാനസിക സമ്മര്‍ദ്ദങ്ങളകറ്റാനുള്ള ആക്ടിവിറ്റീസ് എന്നിവയിലെല്ലാം സജീവമാണ് സല്‍മാന്‍. 'ആക്ടീവ്' ആയിരിക്കുയെന്നത് ശരീരത്തെ എത്രമാത്രം 'പോസിറ്റീവ്' ആയി സ്വാധീനിക്കുന്നുവെന്ന് സല്‍മാന്‍ നമുക്ക് കാട്ടിത്തരുന്നു.

ഡയറ്റിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നയാളാണ് സല്‍മാന്‍. മുട്ട, ഓട്ട്‌സ്, ചിക്കന്‍, ഫിഷ്, ഡ്രൈ ഫ്രൂട്ട്‌സ്, ആരോഗ്യകരമായ കാര്‍ബ് അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയാണ് സല്‍മാന്റെ പതിവ് ഡയറ്റിലുള്‍പ്പെടുന്നത്. 

വീട്ടില്‍ പാകം ചെയ്ത ഭക്ഷണമാണ് അധികവും സല്‍മാന്‍ കഴിക്കാറെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നു. ഷൂട്ടിംഗ് ലൊക്കേഷനിലാണെങ്കിലും അദ്ദേഹത്തിനുള്ള ഭക്ഷണം പ്രത്യേകമായി എത്തിക്കും.
 

click me!