ശരീരം പ്യൂരിനുകൾ വിഘടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ഒരു വേസ്റ്റ് പ്രോഡക്റ്റാണ് യൂറിക് ആസിഡ്. ഇത് മൂത്രത്തിലൂടെ പുറത്തുപോകും. ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടിയാൽ അത് സന്ധികളിൽ അടിഞ്ഞുകൂടി ഗൗട്ട്, വൃക്കയിൽ കല്ല് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.
ശ്രദ്ധിക്കുക, ഈ തെറ്റുകൾ ആവർത്തിച്ചാൽ യൂറിക് ആസിഡ് കൂടും
നമ്മുടെ ചില ശീലങ്ങളാണ് പലപ്പോഴും യൂറിക് ആസിഡ് കൂടാൻ കാരണം. അത് എന്തൊക്കെയാണെന്നും എങ്ങനെ നിയന്ത്രിക്കാമെന്നും നോക്കാം.
210
റെഡ് മീറ്റിന്‍റെ അമിത ഉപയോഗം
റെഡ് മീറ്റില്‍ പ്യൂരിനുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കൂട്ടും.
310
അമിത മദ്യപാനം
അമിതമായ മദ്യപാനം ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കും. അതിനാൽ മദ്യപാനം മിതമാക്കുക. പൂർണ്ണമായും നിർത്തുന്നതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്.
410
മധുര പാനീയങ്ങൾ
ഹൈ-ഫ്രക്ടോസ് കോൺ സിറപ്പ് അടങ്ങിയ മധുര പാനീയങ്ങൾ യൂറിക് ആസിഡ് കൂട്ടാൻ കാരണമാകും. അതിനാൽ ഇത്തരം പാനീയങ്ങൾ പൂർണ്ണമായും ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
510
ശരീരഭാരം നോക്കാതിരിക്കുന്നത്
അമിതവണ്ണം ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ തകരാറിലാക്കുകയും യൂറിക് ആസിഡ് കൂടാൻ കാരണമാകുകയും ചെയ്യും. ചിട്ടയായ വ്യായാമത്തിലൂടെയും നല്ല ഭക്ഷണത്തിലൂടെയും ശരീരഭാരം നിയന്ത്രിക്കുക.
610
വ്യായാമമില്ലായ്മ
യൂറിക് ആസിഡ് നിയന്ത്രിക്കാൻ ദിവസവും വ്യായാമം ചെയ്യുന്നത് ശീലമാക്കുക. നടത്തം, സൈക്കിൾ ചവിട്ടൽ, നീന്തൽ പോലുള്ള ലഘുവായ വ്യായാമങ്ങൾ ചെയ്യുന്നത് വളരെ ഗുണം ചെയ്യും.
710
വിറ്റാമിൻ സിയുടെ അഭാവം
ഓറഞ്ച്, നാരങ്ങ, സ്ട്രോബെറി പോലുള്ള വിറ്റാമിൻ സി ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ഇവ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
810
കൊഴുപ്പ് കുറഞ്ഞ പാൽ ഉൽപ്പന്നങ്ങൾ
തൈര്, ചീസ് പോലുള്ള കൊഴുപ്പ് കുറഞ്ഞ പാൽ ഉൽപ്പന്നങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഒപ്പം, നാരുകൾ ധാരാളമുള്ള ധാന്യങ്ങൾ, നട്സ്, വിത്തുകൾ എന്നിവയും കഴിക്കുന്നത് നല്ലതാണ്.
910
വെള്ളം
ദിവസവും ധാരാളം വെള്ളം കുടിക്കുന്നത് യൂറിക് ആസിഡിനെ മൂത്രത്തിലൂടെ പുറന്തള്ളാൻ സഹായിക്കും. ഇത് വൃക്കയിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യതയും കുറയ്ക്കും.
1010
ബ്ലഡ് ഷുഗര്‍
പ്രമേഹമുള്ളവർ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ഉയർന്ന ഷുഗർ ലെവൽ യൂറിക് ആസിഡിന്റെ അളവിനെയും ബാധിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam