പ്രമേഹവും ശരീരഭാരവും നിയന്ത്രിക്കാം; ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍...

Published : Nov 11, 2020, 01:53 PM IST

ക്രമരഹിതമായ ഭക്ഷണ ശീലമാണ് പലപ്പോഴും അമിതവണ്ണത്തിന് കാരണം. കാലറി കൂടുതലുള്ള ഭക്ഷണങ്ങൾ അതായത് മധുരം, കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ, കോളകൾ പോലുള്ള പാനീയങ്ങൾ, ഫാസ്റ്റ്ഫുഡ്, ബേക്കറി ആഹാരങ്ങൾ മുതലായവയുടെ അമിത ഉപയോഗം, സമയം തെറ്റിയുള്ള ഭക്ഷണം എന്നിവ ശരീരഭാരം കൂടാൻ കാരണമാകുന്നു. ശരീരത്തിൽ കൊഴുപ്പടിയുന്നതുമൂലം ഇൻസുലിൻ പ്രതിരോധം ഉണ്ടാകാനും അതുവഴി പ്രമേഹം വരാനും കാരണമാകുന്നു. രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ തടയാൻ ഒരു പരിധി വരെ ഭക്ഷണക്രമം കൊണ്ടു സാധിക്കും. പ്രമേഹവും ശരീരഭാരവും നിയന്ത്രിക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

PREV
15
പ്രമേഹവും ശരീരഭാരവും നിയന്ത്രിക്കാം; ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍...

ഒന്ന്...

ഭക്ഷണത്തിൽ കാർബോഹൈട്രേറ്റ് കുറയ്ക്കുന്നതിന് ആവശ്യമായ മുൻകരുതൽ സ്വീകരിക്കുക. അമിതവണ്ണം നിയന്ത്രിക്കാനും പ്രമേഹം നിയന്ത്രിക്കാനും ഇത് സഹായിക്കും. അരിയാഹാരം കുറച്ച്, പച്ചക്കറികളും ആവശ്യമായ നാരുകളുമുള്ള ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

25

രണ്ട്...

പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം. ഇവ വിശപ്പ് നിയന്ത്രിക്കാനും രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാനും സഹായിക്കും. 

35

മൂന്ന്...

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഫ്ലക്സ് സീഡ്, സാല്‍മണ്‍ ഫിഷ് എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നതാണ്. 

45

നാല്...

ഒരു നേരം പോലും ഭക്ഷണം ഒഴിവാക്കരുത്. അത് പ്രമേഹരോഗികള്‍ക്ക് ഒട്ടും നല്ലതല്ല. ഭക്ഷണം ഒഴിവാക്കുന്നത് വിശപ്പ് കൂട്ടാനും അതുവഴി വണ്ണം കൂടാനും കാരണമാകും. 

55

അഞ്ച്... 

ഡയറ്റില്‍ നിന്ന് പഞ്ചസാര പൂര്‍ണ്ണമായും ഒഴിവാക്കുക. പഞ്ചസാരയ്ക്കു പകരം ശര്‍ക്കരയോ മറ്റും ഉപയോഗിക്കാം. ഇടയ്ക്ക് വിശക്കുമ്പോള്‍ സാലഡ് കഴിക്കാം. 

click me!

Recommended Stories