ഈ അഞ്ച് കാര്യങ്ങൾ ചെയ്താൽ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാം

First Published Nov 6, 2020, 10:42 PM IST

തിളങ്ങുന്ന ചർമ്മം പലരുടെയും സ്വപ്നമാണ്. ചില ലളിതമായ ജീവിതശൈലി കൊണ്ട് തന്നെ ആരോ​ഗ്യമുള്ളതും തിളക്കമുള്ളതുമായ ചർമ്മം സ്വന്തമാക്കാൻ സാധിക്കും. ഇതാ, ദിവസവും രാവിലെ പതിവായി ഈ കാര്യങ്ങള്‍ ചെയ്തു നോക്കൂ.
 

ഇടയ്ക്കിടെ മുഖം കഴുകുക: എല്ലാ ദിവസവും ഇടയ്ക്കിടെ തണുത്ത വെള്ളത്തില്‍ മുഖം കഴുകുക എന്നുള്ളതാണ് ആദ്യം ചെയ്യേണ്ടത്. നിങ്ങള്‍ വീട്ടില്‍ നിന്ന് പുറത്തുപോകുന്നില്ലെങ്കിലും ഇടയ്ക്കിടെ മുഖം കഴുകി വൃത്തിയായി സൂക്ഷിക്കുക എന്നത് തിളക്കമാര്‍ന്ന മുഖം കൈവരിക്കുന്നതിനുള്ള ആദ്യപടിയാണ്. രാത്രി മുഴുവന്‍ ചര്‍മ്മത്തില്‍ അടിയുന്ന അധിക എണ്ണ നീക്കം ചെയ്യാൻ ഇത് സഹായിക്കും.
undefined
വെറും വയറ്റിൽ ചെറുചൂടുവെള്ളം കൂടിക്കൂ: ദിവസവും വെറും വയറ്റിൽ ചെറൂചൂടുവെള്ളം കുടിക്കുന്നത് തിളക്കമുള്ള ചർമ്മം സ്വന്തമാക്കാൻ സഹായിക്കും. മാത്രമല്ല, ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും വെള്ളം കുടിക്കുന്നത് ​ഗുണം ചെയ്യും.
undefined
ഐസ് ക്യൂബ് മസാജ് ശീലമാക്കൂ: ദിവസവും ഐസ് ക്യൂബ് ഉപയോ​ഗിച്ച് മുഖം മസാജ് ചെയ്യുന്നത് ചർമ്മം കൂടുതൽ മൃദുലമാകാൻ സഹായിക്കും. ഐസ് ക്യൂബ് ഒരു തുണിയില്‍ പൊതിഞ്ഞ് മുഖത്ത് പുരട്ടുന്നതും നല്ലതാണ്.
undefined
വ്യായാമം ശീലമാക്കൂ: വ്യായാമം നിങ്ങളുടെ ചര്‍മ്മത്തെ ഉള്ളില്‍ നിന്ന് തിളക്കമുള്ളതാക്കാന്‍ സഹായിക്കുന്നു. കാര്‍ഡിയോ വ്യായാമങ്ങളാണ് ചര്‍മ്മം മെച്ചപ്പെടുത്താന്‍ ഗുണകരം. ഇത് ദിവസം മുഴുവന്‍ നിങ്ങളെ ഊര്‍ജ്ജസ്വലതയോടെ നിലനിര്‍ത്താന്‍ സഹായിക്കുന്നു.
undefined
മുഖം മസാജ് ചെയ്യൂ: രാവിലെ എഴുന്നേറ്റ ഉടനെ ചര്‍മ്മസംരക്ഷണ ദിനചര്യകള്‍ ചെയ്യുന്നതിന് മുമ്പായി മുഖം മസാജ് ചെയ്യുക. ഇത് അകാല വാര്‍ദ്ധക്യ സൂചനകള്‍ കുറയ്ക്കുകയും ചര്‍മ്മത്തെ മിനുസപ്പെടുത്തുകയും ആരോഗ്യകരമായ തിളക്കം നല്‍കുകയും ചെയ്യുന്നു. അതിനാല്‍ രാവിലെ അല്‍പനേരം മുഖം മസാജ് ചെയ്യാനായി സമയം മാറ്റിവയ്ക്കുക.
undefined
click me!