രാത്രി ഉറങ്ങുന്നതിന് മുൻപ് ഫോൺ ഉപയോഗിക്കുന്നത് തലച്ചോറിൻ്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. ഇതുകൊണ്ടുണ്ടാകുന്ന അപകടങ്ങളും അതിന്റെ ലക്ഷണങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.
ദിവസത്തെ ടെൻഷൻ കുറയ്ക്കാൻ രാത്രി കിടക്കയിൽ റീൽസും വീഡിയോയും കാണുന്ന ശീലമുണ്ടോ? എന്നാൽ ഈ ശീലം നിങ്ങളുടെ തലച്ചോറിൻ്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
25
രാവിലെ കൂടുതൽ നേരം ഉറങ്ങിയാൽ മതിയോ
രാത്രി വൈകി ഉറങ്ങി രാവിലെ കൂടുതൽ നേരം കിടന്നാൽ പ്രശ്നം തീരുമെന്ന് കരുതരുത്. തലച്ചോറിനുണ്ടാകുന്ന കേടുപാടുകൾ അതുകൊണ്ട് പരിഹരിക്കാനാകില്ല. നല്ല ഉറക്കത്തിലാണ് തലച്ചോർ പുതിയ വിവരങ്ങൾ ക്രമീകരിക്കുന്നതും ഓർമ്മകൾ അടുക്കുന്നതും കോശങ്ങളെ നന്നാക്കുന്നതും വിഷവസ്തുക്കളെ പുറന്തള്ളുന്നതും.
35
സ്ക്രോളിംഗ് ഉറക്കം കെടുത്തുന്നത് എങ്ങനെ
മെസേജുകൾ അയക്കുന്നതും വീഡിയോകൾ കാണുന്നതും തലച്ചോറിനെ എപ്പോഴും ഉത്തേജിപ്പിക്കുന്നു. ഫോണിലെ ബ്ലൂ ലൈറ്റ്, ഉറക്കത്തിന് സഹായിക്കുന്ന മെലറ്റോണിൻ എന്ന ഹോർമോണിൻ്റെ ഉത്പാദനം തടയുന്നു. ഇത് ശരീരത്തിൻ്റെ സ്വാഭാവിക ക്ലോക്കിനെ തകരാറിലാക്കും. എട്ട് മണിക്കൂർ ഉറങ്ങിയാലും രാവിലെ ക്ഷീണം തോന്നുന്നത് ഇതുകൊണ്ടാണ്.
ഉറക്കക്കുറവ് ഓർമ്മശക്തിയെയും കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവിനെയും ബാധിക്കും. തീരുമാനങ്ങൾ എടുക്കാൻ പ്രയാസം വരും. ദേഷ്യം, ഉത്കണ്ഠ, മാനസിക സമ്മർദ്ദം എന്നിവ കൂടും. ചിന്തകളിൽ വ്യക്തതയില്ലാത്ത 'ബ്രെയിൻ ഫോഗ്' എന്ന അവസ്ഥയും ഉണ്ടാകാം. മൈഗ്രേൻ ഉള്ളവർക്ക് തലവേദന കൂടാനും ഇത് കാരണമാകും.
55
ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാം
കടുത്ത ക്ഷീണമുണ്ടെങ്കിലും ഉറക്കം വരാതിരിക്കുക, രാത്രിയിൽ പലതവണ എഴുന്നേൽക്കുക, രാവിലെ ഉന്മേഷമില്ലായ്മ, തലവേദന, ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരുക, മറവി, പെട്ടെന്ന് ദേഷ്യവും ഉത്കണ്ഠയും വരുക, പകൽസമയത്ത് അമിതമായി ഉറക്കം തൂങ്ങുക എന്നിവയെല്ലാം ഫോൺ ഉപയോഗം നിങ്ങളുടെ ഉറക്കം കെടുത്തുന്നതിൻ്റെ ലക്ഷണങ്ങളാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam