അറിയാം കരിമ്പിൻ ജ്യൂസ് കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച്...

First Published Nov 4, 2022, 10:22 PM IST

കരിമ്പ് ജ്യൂസ് കുടിക്കുന്നത് അത്ഭുതകരമായ ആരോഗ്യ ഗുണങ്ങളുള്ളതും നമ്മുടെ ശരീരത്തിന് ആവശ്യമായ സുപ്രധാന പോഷകങ്ങളാൽ നിറഞ്ഞതുമാണ്. ചൂടിൽ നിങ്ങള്‍ക്ക് നിര്‍ജ്ജലീകരണം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനും തല്‍ക്ഷണം ഊർജസ്വലരാകാനും സഹായിക്കുന്ന പാനീയമാണ് കരിമ്പിൻ ജ്യൂസ്. 

കരിമ്പിലെ സ്വാഭാവിക പഞ്ചസാര നിങ്ങളുടെ ശരീരത്തിന് ശരിയായ ഊർജ്ജം നൽകുന്നു. ശരീരത്തിലെ ജലാംശം വർദ്ധിപ്പിക്കാനും സമ്മർദ്ദവും ക്ഷീണവും ഒഴിവാക്കാനുമുള്ള ഏറ്റവും നല്ല പാനീയമാണിത്. കരിമ്പിന്‍ ജ്യൂസ് ആന്റി ഓക്‌സിഡന്റുകള്‍, മഗ്നീഷ്യം, ഇരുമ്പ്, മറ്റ് ഇലക്ട്രോലൈറ്റുകള്‍ എന്നിവ കൊണ്ട് സമ്പുഷ്ടമാണ്. ഇത് ശരീരത്തിലെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, ഇത് മുഖക്കുരു മൂലമുണ്ടാകുന്ന പാടുകളും ചര്‍മ്മത്തിലെ വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളും കുറയ്ക്കാന്‍ സഹായിക്കും.

കരിമ്പ് ജ്യൂസ് കുടിക്കുന്നത് മൂത്രനാളിയിലെ അണുബാധ തടയാൻ സഹായിക്കും. കരിമ്പില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ മലബന്ധം തടയാനും ബലക്ഷയം കുറയ്ക്കാനും സഹായിക്കും. കരിമ്പ് ജ്യൂസിലെ പൊട്ടാസ്യം ആമാശയത്തിലെ പിഎച്ച് അളവ് സന്തുലിതമാക്കുകയും ദഹനരസങ്ങളുടെ ഒഴുക്ക് സുഗമമാക്കുകയും ചെയ്യും. വയറിലെ അണുബാധ തടയാനും ഇത് സഹായിക്കുന്നു.

teeth

കരിമ്പ് ജ്യൂസിൽ കാൽസ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകളെ ശക്തിപ്പെടുത്തുകയും ദ്രവത്തിൽ നിന്ന് സംരക്ഷിക്കുകയും വായ്നാറ്റത്തെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു.
 

കരിമ്പ് ജ്യൂസിന്റെ അത്ഭുതകരമായ ഗുണങ്ങളിൽ ഒന്ന് മുഖക്കുരുവിനെതിരെ പോരാടുകയും പാടുകൾ കുറയ്ക്കുകയും വാർദ്ധക്യത്തെ വൈകിപ്പിക്കുകയും ചർമ്മത്തെ മൃദുലമാക്കുകയും ചെയ്യുന്നു എന്നതാണ്.

cancer

ചില തരം ക്യാൻസറുകളെ ചെറുക്കാനും കരിമ്പ് ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു.കരിമ്പിലടങ്ങിയിരിക്കുന്ന ഫ്ളേവനോയിഡ്സ് ആണ് ഇതിന് സഹായകമാകുന്നത്. പ്രത്യേകിച്ച് പ്രോസ്റ്റേറ്റ് ക്യാൻ,ർ, സ്തനാര്‍ബുദം എന്നിവയെ അകറ്റാനാണ് ഇത് പ്രയോജനപ്പെടുന്നതെന്നും വിദഗ്ധര്‍ പറയുന്നു.

click me!