മഞ്ഞൾ പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുമോ?

First Published Nov 2, 2022, 12:57 PM IST

മിക്ക കറികളിലെയും പ്രധാന ചേരുവകയാണ് മഞ്ഞൾ. ഇത് ആരോഗ്യ, ചര്‍മ സംരക്ഷണത്തില്‍ ഒരുപോലെ ഉപയോഗപ്രദമാണ്. മഞ്ഞൾ ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കുക മാത്രമല്ല, ആരോഗ്യപരമായ ഗുണങ്ങൾക്കും പേരുകേട്ടതാണ്. മഞ്ഞളിലെ ആന്റിസെപ്റ്റിക്, ആന്റി ഓക്‌സിഡന്റ്, ആന്റി ബാക്ടീരിയ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലും പ്രമേഹ സാധ്യത കുറയ്ക്കുന്നതിലും സഹായിക്കുന്നു.

അണുബാധ, ചർമ്മ പ്രശ്നങ്ങൾ, ദഹന പ്രശ്നങ്ങൾ, വൃക്ക പ്രശ്നങ്ങൾ, പൊള്ളൽ, ശ്വാസകോശ സംബന്ധമായ അണുബാധകൾ, അലർജികൾ, കരൾ രോഗങ്ങൾ എന്നിവ ചികിത്സിക്കാൻ മഞ്ഞൾ വ്യാപകമായി ഉപയോഗിക്കുന്നു.

പ്രമേഹം രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള തടസ്സങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാനോ ഉപയോഗിക്കാനോ കഴിയാതെ വരുമ്പോഴാണ് പ്രമേഹം ഉണ്ടാകുന്നത്. ഇത് 20 വയസും അതിൽ കൂടുതലുമുള്ളവരിൽ 12 ശതമാനം ആളുകളെ ബാധിക്കുന്നു.

diabetes

ഹൈപ്പർലിപിഡീമിയ അല്ലെങ്കിൽ വർദ്ധിച്ച കൊളസ്ട്രോൾ കുറയ്ക്കുന്നതിന് കുർക്കുമിൻ ഫലപ്രദമാണ്. കുർക്കുമിന് ആൻറി-ഇൻഫ്ലമേറ്ററി, ആന്റി-കാർസിനോജെനിക് ഗുണങ്ങളുണ്ട്. ഇത് പ്രമേഹരോഗികൾക്ക് വളരെയധികം ഗുണം ചെയ്യും. 
 

മഞ്ഞൾ കരൾ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതായി വിദ​ഗ്ധർ പറയുന്നു പ്രമേഹമുള്ളവർക്ക് ഫാറ്റി ലിവർ രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എന്നിരുന്നാലും, മഞ്ഞളിലെ കുർക്കുമിൻ അത്തരം രോഗികളുടെ അവസ്ഥ മെച്ചപ്പെടുത്താനും കരൾ സംബന്ധമായ മറ്റേതെങ്കിലും പ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
 

diabetes

പ്രമേഹം ബാധിച്ചവരിൽ കാലക്രമേണ ന്യൂറോപ്പതിയും പിടിപെടുന്നു. ഇത് ഞരമ്പുകളെ ബാധിക്കുന്ന അവസ്ഥയാണ്. കുർക്കുമിൻ പ്രമേഹവുമായി ബന്ധപ്പെട്ട തിമിരത്തെ അടിച്ചമർത്തുകയും ഹൈപ്പർഅൽജിസിയ മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് വിദഗ്ദ്ധർ പറയുന്നു. 
 

പ്രമേഹവുമായി ബന്ധപ്പെട്ട രക്തക്കുഴലുകളുടെ അവസ്ഥ മെച്ചപ്പെടുത്താൻ കുർക്കുമിൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പ്രമേഹ രോഗികളിൽ കുർക്കുമിൻ ഉദ്ധാരണശേഷി മെച്ചപ്പെടുത്തുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

click me!