അണ്ഡാശയ ക്യാൻസർ ; ഈ ഏഴ് തുടക്ക ലക്ഷണങ്ങൾ അവ​ഗണിക്കരുത്

Published : Apr 16, 2026, 09:34 AM IST

സ്ത്രീകളെ ബാധിക്കുന്ന അർബു​ദങ്ങളിലൊന്നാണ് അണ്ഡാശയ ക്യാൻസർ. അണ്ഡാശയ അർബുദം എന്നത് കോശങ്ങളുടെ ഒരു മാരകമായ വളർച്ചയാണ്. പലപ്പോഴും ഫാലോപ്യൻ ട്യൂബുകളിലോ അണ്ഡാശയങ്ങളിലോ ആരംഭിക്കുന്നു. ഇത് പെൽവിസിലേക്കും വയറിലേക്കും വേഗത്തിൽ പടരുന്നു.

PREV
17
അണ്ഡാശയ ക്യാൻസർ ; ഈ ഏഴ് തുടക്ക ലക്ഷണങ്ങൾ അവ​ഗണിക്കരുത്

സ്ത്രീകളെ ബാധിക്കുന്ന അർബു​ദങ്ങളിലൊന്നാണ് അണ്ഡാശയ ക്യാൻസർ. അണ്ഡാശയ അർബുദം എന്നത് കോശങ്ങളുടെ ഒരു മാരകമായ വളർച്ചയാണ്. പലപ്പോഴും ഫാലോപ്യൻ ട്യൂബുകളിലോ അണ്ഡാശയങ്ങളിലോ ആരംഭിക്കുന്നു. ഇത് പെൽവിസിലേക്കും വയറിലേക്കും വേഗത്തിൽ പടരുന്നു.

27
കോശങ്ങളിലോ അണ്ഡാശയത്തിന് ചുറ്റുമുളള കലകളിലോ അര്‍ബുദം ഉണ്ടാകാം

പൊതുവെ ലക്ഷണങ്ങളൊന്നും പ്രകടമാകാത്തത് കൊണ്ട് തന്നെ പലപ്പോഴും ഈ ക്യാൻസർ വളരെ വെെകിയാകും കണ്ടെത്തുന്നത്. അണ്ഡാശയത്തിന്‍റെ ഉപരിതലത്തിലെ ആവരണത്തിലോ അണ്ഡം ഉത്പാദിപ്പിക്കുന്ന കോശങ്ങളിലോ അണ്ഡാശയത്തിന് ചുറ്റുമുളള കലകളിലോ അര്‍ബുദം ഉണ്ടാകാം.

37
പിസിഒഎസും ശരീരഭാരം വർദ്ധിപ്പിക്കുന്നതും അണ്ഡാശയ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കും.

അനാരോഗ്യകരമായ ജീവിതശൈലി കാരണം ഇന്ത്യൻ സ്ത്രീകളിൽ പിസിഒഎസ് കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. പിസിഒഎസ് ശരീരഭാരം വർദ്ധിപ്പിക്കാൻ കാരണമാകും. പിസിഒഎസും ശരീരഭാരം വർദ്ധിപ്പിക്കുന്നതും അണ്ഡാശയ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കും.

47
പ്രായം, പാരമ്പര്യം, വണ്ണം, ജീവിതശൈലി എന്നിവ അണ്ഡാശയ ക്യാൻസറിനുള്ള സാധ്യത കൂട്ടുന്നവയാണ്.

പ്രായം, പാരമ്പര്യം, വണ്ണം, ജീവിതശൈലി എന്നിവയെല്ലാം അണ്ഡാശയ ക്യാൻസറിനുള്ള സാധ്യതയെ വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. അണ്ഡാശയ അർബുദം മൂത്രാശയം, ഗർഭാശയം നേരിട്ട് വ്യാപിക്കുന്നതിലൂടെയോ ലിംഫറ്റിക് സിസ്റ്റം വഴിയോ പടരുന്നു. 

57
രോ​ഗം നേരത്തെ കണ്ടെത്തുന്നതിന് പതിവ് പരിശോധനകൾ പ്രധാന പങ്ക് വഹിക്കുന്നു.

കുറഞ്ഞ അണ്ഡോത്പാദനം അണ്ഡാശയ കോശങ്ങളിലെ ഡിഎൻഎ കേടുപാടുകൾക്കുള്ള സാധ്യത കുറയ്ക്കുമെന്ന് ​പഠനങ്ങൾ പറയുന്നു. അണ്ഡാശയ അർബുദം നേരത്തേ കണ്ടെത്തുന്നതിലും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിലും പതിവ് പരിശോധനകൾ പ്രധാന പങ്ക് വഹിക്കുന്നു.

67
ഈ ആറ് ലക്ഷണങ്ങൾ കണ്ടാൽ അവ​ഗണിക്കരുത്

തുടർച്ചയായ വയറുവീക്കം, ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് അല്ലെങ്കിൽ പെട്ടെന്ന് വയറുനിറഞ്ഞതായി തോന്നുക, ഇടയ്ക്കിടെയുള്ള മൂത്രശങ്ക. അടിവയറ്റിലും പെൽവിക് ഭാഗത്തും വേദന അനുഭവപ്പെടുക എന്നിവ അണ്ഡാശയ ക്യാൻസറിന്റെ ലക്ഷണങ്ങളാണ്.

77
കൃത്യമായ പരിശോധന (അൾട്രാസൗണ്ട് സ്കാൻ, CA-125 ബ്ലഡ് ടെസ്റ്റ്) നടത്തുക.

ലക്ഷണങ്ങൾ കണ്ടാൽ ഉടനടി ഒരു ഗൈനക്കോളജിസ്റ്റെയോ ഓങ്കോളജിസ്റ്റെയോ കണ്ട് കൃത്യമായ പരിശോധന (അൾട്രാസൗണ്ട് സ്കാൻ, CA-125 ബ്ലഡ് ടെസ്റ്റ്) നടത്തുക.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories