ഫാറ്റി ലിവർ രോഗം ബാധിക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവർ അവസ്ഥ. മദ്യപിക്കുന്നവരിൽ മാത്രമാണ് ഫാറ്റി ലിവർ ഉണ്ടാകുന്നതെന്ന് പലരും കരുതുന്നു. എന്നാൽ അങ്ങനല്ല . മദ്യപിക്കാത്തവർക്കും ഫാറ്റി ലിവർ ബാധിക്കാം.
27
25 മുതല്‍ 30 ശതമാനം വരെ പേര്‍ക്ക് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഉണ്ട്
അമിതവണ്ണം, ഇന്‍സുലിന്‍ പ്രതിരോധം, ഉപാപചയ തകരാറുകള്‍ എന്നിവ മൂലം ഇത് ഉണ്ടാകാം. ലോകജനസംഖ്യയുടെ 25 മുതല്‍ 30 ശതമാനം വരെ പേര്‍ക്ക് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഉണ്ട്. ഇന്ത്യയില്‍ 30 മുതല്‍ 40 ശതമാനം പേര്‍ക്കെന്ന കണക്കില്‍ ഈ രോഗമുണ്ടെന്ന് കണക്കാക്കപ്പെടുന്നു.
37
കരളിൽ അമിതമായി കൊഴുപ്പ് അടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവർ
പലപ്പോഴും നാം കഴിക്കുന്ന അമിതമായ പഞ്ചസാരയെ സംസ്കരിക്കാൻ കരളിലെ കോശങ്ങൾക്ക് കഴിയാത്ത സാഹചര്യത്തിൽ, കരൾ ആ അധിക പഞ്ചസാരയെ നേരിട്ട് കൊഴുപ്പായി മാറ്റുകയും ഈ കൊഴുപ്പ് കരൾ കോശങ്ങളിൽ അടിഞ്ഞുകൂടുകയും ചെയ്യുന്നു.
അമിതമായ കൊഴുപ്പ് കരളിൽ വീക്കം ഉണ്ടാക്കുകയും കരളിന് പരിക്കേൽക്കുകയോ പാടുകൾ ഉണ്ടാകുകയോ ചെയ്യും,
ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന പോഷകങ്ങൾ പ്രോസസ്സ് ചെയ്യുകയും ദോഷകരമായ വസ്തുക്കൾ ഫിൽട്ടർ ചെയ്യുകയും ചെയ്യുന്ന ഒരു അവയവമാണ് കരൾ. അമിതമായ കൊഴുപ്പ് കരളിൽ വീക്കം ഉണ്ടാക്കുകയും കരളിന് പരിക്കേൽക്കുകയോ പാടുകൾ ഉണ്ടാകുകയോ ചെയ്യും. ഇത് ചില സന്ദർഭങ്ങളിൽ ഒടുവിൽ കരൾ തകരാറിലേക്ക് നയിച്ചേക്കാം.
57
തുടരെ തുടരെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കരളിന്റെ പ്രവർത്തനത്തെ തകരാറിലാക്കാം.
തുടക്കത്തിൽ നിസ്സാരമായി തോന്നുമെങ്കിലും തുടരെ തുടരെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കരളിന്റെ പ്രവർത്തനത്തെ തകരാറിലാക്കാം. അതിനാൽ, ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഫാറ്റി ലിവർ രോഗം പ്രധാനമായും രണ്ട് തരത്തിലാണുള്ളത്: ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്.
67
നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ഒരു നിശബ്ദ രോഗമാണ്
അമിതമായ മദ്യപാനം ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തിലേക്ക് നയിക്കുമ്പോൾ മദ്യപാനത്തിന്റെ ഭാഗമായല്ലാതെ സംഭവിക്കുന്നതിനെ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് എന്നാണ് പറയുന്നത്. ഇവ കൂടാതെ, ഗർഭകാലത്ത് പ്രത്യേകിച്ച് സംഭവിക്കുന്ന ഒരു അസാധാരണ തരം ഉണ്ട്, ഇത് അക്യൂട്ട് ഫാറ്റി ലിവർ ഓഫ് പ്രഗ്നൻസി എന്നറിയപ്പെടുന്നു. സിമ്പിൾ ഫാറ്റി ലിവർ (സ്റ്റീറ്റോസിസ്), സ്റ്റീറ്റോഹെപ്പറ്റൈറ്റിസ്, ഫൈബ്രോസിസ്, സിറോസിസ് എന്നിവയാണ് ഫാറ്റി ലിവർ രോഗത്തിന്റെ നാല് ഘട്ടങ്ങൾ.
77
ഡോക്ടറെ കണ്ട് ടെസ്റ്റ് ചെയ്ത് ഫാറ്റി ലിവർ രോഗമില്ലെന്ന് ഉറപ്പ് വരുത്താൻ ശ്രദ്ധിക്കുക
വയറിന്റെ വലതുവശത്തെ മുകൾ ഭാഗത്ത് വേദന, അമിതമായ ക്ഷീണം, ഭക്ഷണത്തോട് വലിയ താല്പര്യമില്ലായ്മ, കാരണമില്ലാത്ത ശരീരഭാരം കുറയുക, മൂത്രത്തിലെ നിറവ്യത്യാസം, ചർമ്മത്തിലെ ചൊറിച്ചിൽ, മലത്തിലെ നിറവ്യത്യാസം, ചർമ്മത്തിലും കണ്ണുകളിലും മഞ്ഞ നിറം കാണുക ഈ പറഞ്ഞ ലക്ഷണങ്ങൾ കണ്ടാൽ ഒരിക്കലും അവഗണിക്കരുത്. ഡോക്ടറെ കണ്ട് ടെസ്റ്റ് ചെയ്ത് ഫാറ്റി ലിവർ രോഗമില്ലെന്ന് ഉറപ്പ് വരുത്താൻ ശ്രദ്ധിക്കുക. കൃത്യമായ വ്യായാമങ്ങളിലൂടെയും ഭക്ഷണശൈലിയിലൂടെയും ദിനചര്യകളിലൂടെയും രോഗം പരമാവധി നിയന്ത്രണവിധേയമാക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam