രക്തം ശുദ്ധമാക്കി മാലിന്യങ്ങളെ പുറന്തള്ളുക എന്നതാണ് കിഡ്നിയുടെ പ്രധാന ജോലി. എന്നാൽ കിഡ്നിയുടെ പ്രവർത്തനം തകരാറിലായാൽ, ശരീരത്തിൽ മാലിന്യങ്ങളും വെള്ളവും കെട്ടിക്കിടന്ന് ഗുരുതരമായ പ്രശ്നങ്ങളുണ്ടാകും.
കിഡ്നി അപകടത്തിൽ; കഴുത്തിലെ ഈ ലക്ഷണങ്ങൾ നിസ്സാരമായി കാണരുത്
കഴുത്തിൽ കാണുന്ന ആ സൂചനകൾ എന്തൊക്കെയാണെന്ന് നോക്കാം:
28
1. മുഖത്തും കഴുത്തിലും നീര്
ശരീരത്തിലെ അധികമുള്ള വെള്ളം പുറന്തള്ളാൻ കിഡ്നിക്ക് കഴിയാതെ വരുമ്പോൾ, ഈ വെള്ളം മുഖത്തും കഴുത്തിലുമൊക്കെ കെട്ടിനിൽക്കും. ഇതുകാരണം രാവിലെ എഴുന്നേൽക്കുമ്പോൾ കണ്ണിന് ചുറ്റും കവിളുകളിലും കഴുത്തിലുമൊക്കെ നീര് കാണാം. ഇത് കിഡ്നി രോഗത്തിന്‍റെ ഒരു പ്രധാന ലക്ഷണമാണ്. ഇങ്ങനെ കണ്ടാല്‍ ഉടൻ ഡോക്ടറെ കാണണം.
38
2. ചർമ്മത്തിന്‍റെ നിറംമാറ്റം
കിഡ്നിയുടെ പ്രവർത്തനം മോശമാകുമ്പോൾ ശരീരത്തിൽ വിഷാംശം അടിഞ്ഞുകൂടും. ഇത് മുഖത്തെയും കഴുത്തിലെയും ചർമ്മത്തിന്‍റെ തിളക്കം കുറയ്ക്കുകയും ചാരനിറത്തിലാക്കുകയും ചെയ്യും. കഴുത്തിലെ ചർമ്മം വരണ്ടും പരുപരുത്തതായും കാണപ്പെടാം. ഇതും രോഗത്തിന്‍റെ ഒരു സൂചനയാകാം.
48
3. നിർത്താതെയുള്ള ചൊറിച്ചിലും തടിപ്പും
ശരീരത്തിലെ മാലിന്യങ്ങളും ധാതുക്കളും പുറന്തള്ളുന്നതിൽ കിഡ്നി പരാജയപ്പെടുമ്പോൾ, ചർമ്മത്തിൽ ചൊറിച്ചിൽ, പുകച്ചിൽ, ചുവന്ന തടിപ്പുകൾ എന്നിവയുണ്ടാകാം. ഇത് കൂടുതലായും മുഖത്തും കഴുത്തിലുമാണ് കാണുന്നത്.
58
4. കഴുത്തിലെ ഞരമ്പുകൾ തടിക്കുന്നത്
കിഡ്നിയുടെ പ്രവർത്തനം ദുർബലമാകുമ്പോൾ ശരീരത്തിൽ വെള്ളത്തിന്‍റെ അളവ് കൂടും. ഇത് കഴുത്തിലെ രക്തക്കുഴലുകളിൽ സമ്മർദ്ദം കൂട്ടും. തൽഫലമായി, ഈ ഞരമ്പുകൾ തടിച്ച് കഴുത്തിന്‍റെ വശങ്ങളിൽ വ്യക്തമായി കാണാൻ തുടങ്ങും. ഇത് ഹൃദയത്തിലും കിഡ്നിയിലും കൂടുതൽ സമ്മർദ്ദമുണ്ടാക്കുന്ന ഗുരുതരമായ അവസ്ഥയാണ്.
68
മറ്റ് ലക്ഷണങ്ങള്‍
പുറത്തും അടിവയറിന് വശങ്ങളിലുമുള്ള വേദന, കാലിലെ നീര്, കൈകളിലും കാലുകളിലും മരവിപ്പ്, പേശികളുടെ പിരിമുറുക്കം തുടങ്ങിയവ വൃക്ക രോഗത്തിന്‍റെ ഒരു പ്രധാന ലക്ഷണമാണ്.
78
മൂത്രമൊഴിക്കുന്നതിലെ മാറ്റങ്ങള്‍
മൂത്രമൊഴിക്കുന്നതിന്‍റെ അളവ് കൂടുക, അതായത് ഇടയ്‌ക്കിടെ മൂത്രം ഒഴിക്കുക, അതുപോലെ മൂത്രത്തില്‍ പത, മൂത്രത്തില്‍ രക്തം കാണുക,രാത്രിയിൽ കൂടുതൽ തവണ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുക, മൂത്രത്തിന് കടുത്ത നിറം, മൂത്രം ഒഴിക്കണമെന്ന് തോന്നുകയും എന്നാല്‍ മൂത്രം പോകാതിരിക്കുകയും ചെയ്യുന്ന അവസ്ഥ, മൂത്രത്തിന്‍റെ അളവ് കുറയുക എന്നിവയെല്ലാം വൃക്ക രോഗത്തിന്‍റെ തുടക്കത്തിലുള്ള ലക്ഷണളാണ്.
88
ശ്രദ്ധിക്കുക:
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam