ശനിയാഴ്ച സര്‍ക്കാര്‍ ഒപികളില്‍ ചികിത്സ തേടിയെത്തിയത് 13,650 പേരാണെങ്കില്‍ വ്യാഴാഴ്ചയായ ഇന്നലെ 15,756 പേര്‍ ചികിത്സയ്ക്കെത്തി. ഈ മാസം രണ്ട് പേര്‍ സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചു. സ്വകാര്യ ആശുപത്രികളുടെ കണക്കുകള്‍ കൂടി ചേര്‍ക്കുമ്പോള്‍ പനിക്കണക്കുകള്‍ വീണ്ടും ഉയരും. ഇന്നലെ മാത്രം ഏഴ് ജില്ലകളിലായി 136 പേര്‍ ഡങ്കിപ്പനി ബാധിച്ച് ചികിത്സതേടി. കൊല്ലത്ത് 15 പേരും എറണാകുളത്ത് 18 പേരും ഇന്നലെ മാത്രം ചികിത്സതേടിയെന്ന് കണക്കുകള്‍ പറയുന്നു. സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ നിന്നായി ഈ മാസം ഇതുവരെയായി 2,153 പേര്‍ ഡങ്കിപ്പനിക്ക് ചികിത്സ തേടിയെന്നും 6 പേർ മരിച്ചെന്നും ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.