വര്‍ക്കൗട്ട് ചെയ്യുന്നതിനൊപ്പം ശ്രദ്ധിക്കേണ്ടത്; അറിയാം ഈ അഞ്ച് കാര്യങ്ങള്‍

First Published Nov 10, 2021, 9:25 PM IST

വര്‍ക്കൗട്ട് ആരംഭിക്കുന്നതോടെ വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് അവസാനമായി എന്ന് കരുതുന്നവരാണ് അധികം പേരും. എന്നാല്‍ വര്‍ക്കൗട്ടിനൊപ്പം തന്നെ പ്രധാനമാണ് മറ്റ് ജീവിതരീതികളും. പ്രത്യേകിച്ച് ഡയറ്റ് ഇതില്‍ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. പലരും ഇക്കാര്യങ്ങള്‍ പരിഗണിക്കാറില്ലെന്നതാണ് സത്യം. വര്‍ക്കൗട്ടിന് കൃത്യമായ ഫലം കാണണമെങ്കില്‍ ഡയറ്റിലും ചിലത് ശ്രദ്ധിക്കാനുണ്ട്. അത്തരത്തില്‍ ഡയറ്റില്‍ കരുതേണ്ട അഞ്ച് കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്

വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ നാം ധാരാളം വിയര്‍ക്കുന്നുണ്ട്. ഇത് ശരീരത്തില്‍ ജലാംശം കുറയ്ക്കാന്‍ കാരണമാകുന്നു. അതിനാല്‍ തന്നെ ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. ബോധപൂര്‍വം ഇക്കാര്യം ശ്രദ്ധിക്കുക.
 

വര്‍ക്കൗട്ടിന് ശേഷം കഴിയുമെങ്കില്‍ ആരോഗ്യകരമായ പാനീയങ്ങള്‍ കുടിക്കാന്‍ ശ്രമിക്കുക. പ്രോട്ടീന്‍ ഡ്രിംഗ്‌സ്, ഇളനീര്‍, ഷേക്കുകള്‍ എല്ലാം ഇത്തരത്തില്‍ അവലംബിക്കാവുന്നതാണ്.
 

വര്‍ക്കൗട്ട് ചെയ്യുന്നുണ്ടല്ലോ എന്ന സമാധാനത്തില്‍ ഏത് ഭക്ഷണവും അമിതമായി കഴിക്കരുത്. അത് ദോഷമേ വരുത്തൂ. കഴിവതും 'ഹെല്‍ത്തി' ആയ ഭക്ഷണങ്ങള്‍ തന്നെ കഴിക്കാന്‍ തെരഞ്ഞെടുക്കുക. പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണമാണ് ഏറെ ഉത്തമം. പരിപ്പ്- പയറുവര്‍ഗങ്ങളെല്ലാം ഇത്തരത്തില്‍ കഴിക്കാം.
 

വര്‍ക്കൗട്ട് കഴിഞ്ഞാല്‍ വിശപ്പ് അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. ഈ സമയത്ത് ഭക്ഷണം കഴിക്കാമോ എന്ന് സംശയിക്കുന്നവരുണ്ട്. വര്‍ക്കൗട്ടിന് ശേഷമുള്ള അടുത്ത മുപ്പത് മിനുറ്റിനുള്ളില്‍ പ്രോട്ടീന്‍ സമ്പുഷ്ടമായതോ ആരോഗ്യകരമായതോ ആയ ഭക്ഷണം കഴിക്കുന്നത് ഗുണം കൂട്ടും.
 

വര്‍ക്കൗട്ട് ചെയ്യുന്നവര്‍ ഡയറ്റിലുള്‍പ്പെടുത്തേണ്ട പ്രധാനപ്പെട്ടൊരു ചേരുവയാണ് നെയ്യ്. കടയില്‍ നിന്ന് വാങ്ങുന്നതിനെക്കാള്‍ വീട്ടില്‍ തന്നെ തയ്യാറാക്കുന്ന നെയ്യ് കഴിക്കുന്നതാണ് ഉചിതം. ഇത് കൊഴുപ്പിനെ വിഘടിപ്പിക്കാന്‍ ഏറെ സഹായകമാണ്. അതായത് വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് ആക്കമേകാന്‍ ഇതിന് കഴിയുന്നു.
 

click me!