Published : Nov 09, 2021, 07:43 PM ISTUpdated : Feb 12, 2022, 04:07 PM IST
വണ്ണം കുറയ്ക്കാൻ വ്യായാമം മാത്രം മതിയാകില്ല. ഡയറ്റും വളരെ പ്രധാനമാണ്. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ചായയ്ക്കും കാപ്പിക്കും പകരം ചില ആരോഗ്യകരമായ പാനീയങ്ങൾ ഉൾപ്പെടുത്തുക. വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങളെ പരിചയപ്പെടാം...
വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പ്രധാനമായി കുടിക്കുന്ന ഒരു പാനീയമാണ് ഗ്രീൻ ടീ. ആന്റിഓക്സിഡന്റുകളാൽ സമൃദ്ധമാണ് ഗ്രീൻ ടീ. പലവിധം അസുഖങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു. കൊഴുപ്പിനെ അലിയിച്ചു കളയാൻ ഗ്രീൻ ടീ സഹായിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു.
25
apple cider vinegar
ആരോഗ്യ ഗുണങ്ങളാൽ സമൃദ്ധമാണ് ആപ്പിൾ സിഡെർ വിനെഗറും. വണ്ണം കുറയ്ക്കാൻ രാവിലെ ശീലമാക്കാവുന്ന പാനീയങ്ങളിലൊന്നാണ് ഇതും. അരഗ്ലാസ് വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ ആപ്പിൾ സിഡെർ വിനെഗർ ചേർത്ത് കുടിക്കാം. ഇത് അമിത കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കും.
35
jeeraka
ജീരക വെള്ളവും വണ്ണം കുറയ്ക്കാൻ മികച്ചതാണ്. അമിതമായ വിശപ്പ് ഇല്ലാതാക്കാനും കൊഴുപ്പിനെ ഇല്ലാതാക്കാനും ജീരകവെള്ളത്തിന് കഴിവുണ്ട്. ഒരു ഗ്ലാസ് വെള്ളത്തിൽ ജീരകം കുതിർത്തുവച്ച് രാത്രി മുഴുവൻ വച്ച് പിറ്റേന്ന് രാവിലെ കുടിക്കാം.
45
lemon water
ഇളം ചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ദഹനപ്രക്രിയയെ സുഗമമാക്കുന്നതിനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും വണ്ണം കുറയ്ക്കാനുമൊക്കെ മികച്ച പാനീയമാണിത്.
55
fenu greek water
അമിതവണ്ണം കുറയ്ക്കാൻ ഉലുവ വെള്ളം വളരെ നല്ലതാണ്. ഉലുവയിലെ ഫൈബര്‍ ദഹനത്തിലും കൊഴുപ്പും പുറന്തള്ളാനുമെല്ലാം സഹായിക്കുന്നു. ഇതിലെ ലയിക്കുന്ന സ്വഭാവിക ഫൈബര്‍ വയറ്റിലെത്തുന്നത് വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam